ഭരണനിര്‍വഹണ സമിതിയും നീതിന്യായവ്യവസ്ഥയും ആര്‍എസ്എസിന്റെ തടവറയില്‍: എസ്ആര്‍പി

 


കണ്ണൂര്‍: (www.kvartha.com) രാജ്യത്തെ ഭരണനിര്‍വഹണ സമിതിയും നീതിന്യായവ്യവസ്ഥയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും തടവറയിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കേന്ദ്രസര്‍കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച ചെയ്യാന്‍ പോലും അനുവാദമില്ലെന്നും എസ്ആര്‍പി പറഞ്ഞു. പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
ഭരണനിര്‍വഹണ സമിതിയും നീതിന്യായവ്യവസ്ഥയും ആര്‍എസ്എസിന്റെ തടവറയില്‍: എസ്ആര്‍പി

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരെയും പൗരത്വ ബിലിനെതിരെയും നല്‍കിയ റിടുകള്‍ പോലും ഇതുവരെ പരിഗണിച്ചിട്ടില്ല. വിമര്‍ശിക്കാനുള്ള അവകാശം പോലും പാര്‍ലമെന്റിലില്ല. വിമര്‍ശിക്കാനായി സാധാരണ ഉപയോഗിക്കുന്ന പദങ്ങളെല്ലാം എടുത്തുകളഞ്ഞു. വിഷയം ഉന്നയിക്കുന്നവരെ സസ്പെന്‍ഡ് ചെയ്യുകയാണ്. ബിജെപിയുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന ഉപകരണമാക്കി പാര്‍ലമെന്റിനെ മാറ്റി.

വിരമിക്കാന്‍ പോകുന്ന ജഡ്ജിമാര്‍ പറയുന്ന വിധികളെല്ലാം വീണ്ടും പരിശോധിക്കേണ്ട അവസ്ഥയാണിന്ന്. അവരെല്ലാം മറ്റുപല പ്രതീക്ഷകളും വെച്ചാണ് ഭരിക്കുന്ന പാര്‍ടിയുടെ താത്പര്യത്തിന് അനുസരിച്ച് വിധിപറയുന്നത്. സ്വാതന്ത്ര്യസമരമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടക്കുന്നത്.

സ്വാതന്ത്ര്യസമരത്തില്‍ സാന്നിധ്യമില്ലാത്തവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളെല്ലാം വിസ്മൃതിയിലാക്കുന്നു. രാജ്യത്തിന്റെ വിദേശനയത്തെ അമേരികന്‍ സാമ്രാജ്യത്വത്തിന് അടിയറവെച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മോഡി സര്‍കാര്‍ ഭരണം നിലനിര്‍ത്തുന്നത്. മോഡി സര്‍കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളാക്കി അന്വേഷണ ഏജന്‍സികളെ മാറ്റി. റെയ്ഡ് നടത്തിയും ഭീഷണിപ്പെടുത്തിയും എതിര്‍ക്കുന്നവരുടെ ശബ്ദം ഇല്ലായ്മ ചെയ്യുകയാണ്. ഇതില്‍ അഞ്ച് ശതമാനം കേസുകള്‍ മാത്രമാണ് കോടതിയില്‍ വരുന്നത്.

ഇന്‍ഡ്യന്‍ ജനതയാകെമോഡയുടെ നിരീക്ഷണത്തിലാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാരും നിരീക്ഷണ വലയത്തിനുള്ളിലാണ്. രാജ്യത്തെ മാധ്യമങ്ങളെയും വരുതിയിലാക്കിയിരിക്കുകയാണ്. മതപരമായ ചടങ്ങുകള്‍ ഭരണപ്രവര്‍ത്തനങ്ങളായി മോഡി ഭരണത്തില്‍ മാറി. ഇത് തികച്ചും ഭരണഘടനാ ലംഘനമാണ്. യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്,

മതനിരപേക്ഷത ഉള്‍പ്പെടെ അട്ടിമറിച്ച് ചരിത്രത്തെ തിരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജനങ്ങളുടെ സമാധാനപരമായ ജീവിതമാണ് ഇതിലൂടെ തകരുന്നത്. അതിനാല്‍ ഇത്തരം പ്രചാരവേലകള്‍ക്കെതിരെ ജനങ്ങള്‍ അണിചേരണമെന്നും എസ്ആര്‍പി പറഞ്ഞു.

ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എം വി ജയരാജന്‍ അധ്യക്ഷനായി. എകെജിയുടെ മകള്‍ ലൈലയെ ആദരിച്ചു. 'സ്വാതന്ത്ര്യത്തിനായി ജനങ്ങള്‍ക്കൊപ്പം' പുസ്തകം എസ് രാമചന്ദ്രന്‍പിള്ള ലൈലക്ക് നല്‍കി പ്രകാശിപ്പിച്ചു. സാഹിത്യ അകാഡമി പുരസ്‌കാരം നേടിയ കവിയൂര്‍ രാജഗോപാലനെയും ചടങ്ങില്‍ ആദരിച്ചു. 'സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരുടെ പങ്കും' വിഷയം ഡോ. കെ എന്‍ ഗണേഷ് അവതരിപ്പിച്ചു. പി ഹരീന്ദ്രന്‍ സ്വാഗതവും എം പ്രകാശന്‍ നന്ദിയും പറഞ്ഞു.

Keywords:  Kannur, Kerala, News, Top-Headlines, RSS, BJP, CPM, Government, Judiciary, Politics, Judiciary and administrative committee are under RSS: S Ramachandran Pilla.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia