Study Banned | സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമിറ്റി

 


കല്‍പറ്റ: (KVARTHA) പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാംപസില്‍ എസ് എഫ് ഐ നേതാക്കളുള്‍പെടെയുള്ളവരുടെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദനത്തിനും ഇരയായതിനു പിന്നാലെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമിറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ല.

Study Banned | സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമിറ്റി


സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി വെള്ളിയാഴ്ച കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലിയാണ് കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടയിലായവരുടെ എണ്ണം 11 ആയി. എസ് എഫ് ഐ കോളജ് യൂനിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂനിറ്റ് സെക്രടറി അമല്‍ ഇഹ്സാന്‍, യൂനിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. അരുണും അമലും വ്യാഴാഴ്ച രാത്രി കല്‍പറ്റ ഡി വൈ എസ് പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. ആസിഫ് ഖാനെ വര്‍ക്കലയിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറു പേര്‍ അറസ്റ്റിലായിരുന്നു.

കല്‍പറ്റ ഡി വൈ എസ് പി ടി എന്‍ സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കും. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ എസ് എഫ് ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെ എസ് യു സെക്രടേറിയറ്റിലേക്ക് മാര്‍ച് നടത്തി. വെറ്ററിനറി കോളജിലേക്ക് പ്രതിഷേധവുമായി ബിജെപിയും യൂത് കോണ്‍ഗ്രസും മാര്‍ച് നടത്തി. യൂത് കോണ്‍ഗ്രസ് മാര്‍ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Keywords: JS Siddharth Death: 19 students imposed 3 year Study Banned, Wayanad, News, JS Siddharth Death, Study Banned, Protest, Probe, Police, March, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia