മാധ്യമപ്രവര്‍ത്തകരെ കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി പ്രഖ്യാപിക്കും
May 10, 2021, 19:15 IST
തിരുവനന്തപുരം: (www.kvartha.com 10.05.2021) മാധ്യമപ്രവര്‍ത്തകരെ കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിക്കും. ഇതോടെ കോവിഡ് വാക്സിന്‍ ലഭ്യമാകുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ കോവിഡ് പ്രതിരോധത്തില്‍ നില്‍ക്കുന്ന മറ്റ് ചില വിഭാഗങ്ങളും മുന്നണി പോരാളികളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മാതൃഭൂമി സീനിയര്‍ ചീഫ് റിപോര്‍ടര്‍ വിപിന്‍ ചന്ദ് മരണമടഞ്ഞിരുന്നു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരെ മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.
Keywords: Journalists will be declared frontline fighters in Covid defense, Thiruvananthapuram, News, Declaration, Chief Minister, Pinarayi vijayan, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.