Media Ban | ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ തിരഞ്ഞെടുപ്പില്‍ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ കലക്ടറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിരഞ്ഞെടുപ്പുകള്‍ സുതാര്യമാവുന്നത് മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടാകുമ്പോള്‍
● പഞ്ചായത്ത് ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിക്കാനുള്ള വിശാലമായ ഗാലറി സൗകര്യമുണ്ടായിട്ടും പുറത്തു നിര്‍ത്താന്‍ നിര്‍ദേശിച്ചു
● കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അന്നത്തെ കലക്ടറും സമാനമായ രീതിയില്‍ മാധ്യമവിലക്കിന് ശ്രമിച്ചു
കണ്ണൂര്‍: (KVARTHA) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാധ്യമങ്ങളെ ജില്ലാ പഞ്ചായത്ത് ഗേറ്റിന് പുറത്തു നിര്‍ത്താന്‍ നിര്‍ദേശിച്ച കലക്ടറുടെ നിലപാടില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യൂജെ) ജില്ലാ പ്രസിഡന്റ് സി സുനില്‍ കുമാറും സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പും പ്രതിഷേധിച്ചു.
തിരഞ്ഞെടുപ്പുകള്‍ സുതാര്യമാവുന്നത് മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടാകുമ്പോഴാണ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിക്കാനുള്ള വിശാലമായ ഗാലറി സൗകര്യമുണ്ടായിട്ടും മാധ്യമങ്ങളെ പുറത്തു നിര്‍ത്താന്‍ വരണാധികാരിയായ കലക്ടര്‍ നിര്‍ദേശിച്ചതായാണ് മനസ്സിലാക്കുന്നത്.
മുന്‍പ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അന്നത്തെ കലക്ടറും സമാനമായ രീതിയില്‍ മാധ്യമവിലക്കിന് ശ്രമിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ വിലക്കേണ്ട ആവശ്യമില്ലെന്നാണ് അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പ്രതികരിച്ചത് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടനാ പ്രകാരമുള്ള യുക്തമായ നിയന്ത്രണമേ ഏര്‍പ്പെടുത്താനാവൂ എന്നും കേരള ഹൈകോടതി പറഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ തന്നെ നിഷേധത്തിലേക്കും നയിക്കുമെന്നും കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പാര്‍ലമെന്റിലും നിയമസഭകളിലും അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുമ്പോഴും വോട്ടിനിടുമ്പോഴും ഉള്‍പ്പെടെ മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങളെല്ലാം നടത്തുന്നത്. സുതാര്യമായ രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാവുന്നത്. അതിനു തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന കലക്ടറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
#MediaFreedom #ElectionCoverage #KeralaNews #JournalistsProtest #PanchayatElection #Transparency
