Protest | ചാനലുകളെ വിലക്കിയ നടപടി: ഗവർണർക്കെതി​രെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) വാർത്താസമ്മേളനത്തിന് വിളിച്ച് കൈരളി, മീഡിയ വൺ ചാനലുകളെ വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഭരണഘടനാ പദവിയിലിരുന്ന് ജനാധിപത്യത്തിന്റെ അന്തസ് ​കെടുത്തുന്ന നടപടിയാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മീഡിയാവൺ, കൈരളി ചാനലുകളെ ഇറക്കിവിട്ട ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു.
  
Protest | ചാനലുകളെ വിലക്കിയ നടപടി: ഗവർണർക്കെതി​രെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

മാധ്യമ സ്വാതന്ത്യം ഉറപ്പുവരുത്താനും ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാനും ബാധ്യതയുള്ളവർ തന്നെ ഇത്തരത്തിൽ​ പെരുമാറുന്നത് ജനാധിപത്യസംവിധാനത്തിന്റെ തകർച്ചയിലാണ് ചെന്നെത്തിക്കുകയെന്നും ഗവർണ​ർ നിലപാട് തിരുത്തണമെന്നും അതിനായി മാധ്യമ പ്രവർത്തകരു​ടെ പോരാട്ടത്തിന് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്നും പ്രതിഷേധത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ പ്രസ് ക്ലബ് പരിസരത്തുനിന്ന് തുടങ്ങി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കെയുഡബ്ള്യുജെ യൂനിയൻ സംസ്ഥാന സമിതിയംഗം എകെ ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ്, സംസ്ഥാന സമിതിയംഗം പ്രശാന്ത് പുത്തലത്ത്, മുൻ ജെനറൽ സെക്രടറി സി. നാരായണൻ, പ്രസ് ക്ലബ് ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

കാസർകോട്ട് പ്രസ് ക്ലബിൽ നിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം, സെക്രടറി കെവി പത്മേഷ്, നഹാസ് പി, വിനോദ് പായം, പി രവീന്ദ്രൻ, ഫൈസൽ ബിൻ മുഹമ്മദ്, അബ്ദുർ റഹ്‌മാൻ ആലൂർ, ശഫീഖ് നസ്റുല്ല, നാരായണൻ കരിച്ചേരി, വേണുഗോപാല കെ എന്നിവർ സംസാരിച്ചു.
Aster mims 04/11/2022
  
Protest | ചാനലുകളെ വിലക്കിയ നടപടി: ഗവർണർക്കെതി​രെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia