വഞ്ചിയൂര്‍ കോടതിവളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം; ആക്രമണം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ
Aug 9, 2021, 14:14 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.08.2021) വഞ്ചിയൂര്‍ കോടതിവളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെയാണ് സംഭവം.
സിറാജ് ഫോടോഗ്രാഫര്‍ ശിവജി, കെ യു ഡബ്ല്യൂ ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശിവജിയുടെ മൊബൈല്‍ ഫോണും ഐ ഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു. എടുത്ത ഫോടോ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. സംഭവത്തെ തുടര്‍ന്ന് ജില്ലാ സെക്രടെറി ഉള്‍പെടെയുള്ളവര്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
കെ എം ബശീറിന്റെ ദുരൂഹ മരണം സംഭവിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇതേതുടര്‍ന്ന് തിങ്കളാഴ്ച പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും.
കേസില്‍ തെളിവായി പ്രത്യേക സംഘം നല്‍കിയ സിസിടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബശീറിന്റെ മരണം. സംഭവ സമയത്ത് വാഹന ഉടമയും സുഹൃത്തുമായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.
Keywords: Journalists assaulted while filming Sriram and Wafa Firoz, Thiruvananthapuram, News, Lawyers, Attack, Media, Police Station, Mobile Phone, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

