കൊച്ചി: (www.kvartha.com 09.05.2021) പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ ചീഫ് റിപോര്‍ടര്‍ ആണ്. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ വിപിന്‍ ചന്ദിനെ എറണാകുളം മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2 ന് ഹ്യദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
വടക്ക് പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഭാര്യ: ശ്രീദേവി. മകന്‍ മഹേശ്വര്‍. നേരത്തെ ഇന്ത്യാവിഷന്‍ ചാനലില്‍ കൊച്ചിയിലും ആലപ്പുഴയിലും റിപോര്‍ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ ചീഫ് റിപോര്‍ടര്‍ വിപിന്‍ ചന്ദിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.