Josin Bino | കേരളാ കോണ്‍ഗ്രസിന്റെ സമര്‍ദത്തിന് വഴങ്ങി സിപിഎം; പാലായില്‍ ജോസിന് ബിനോ നഗരസഭാധ്യക്ഷയാകും
Jan 19, 2023, 10:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) പാലായില്‍ കേരളാ കോണ്‍ഗ്രസിന്റെ സമര്‍ദത്തിന് വഴങ്ങി സിപിഎം. ജോസിന് ബിനോ നഗരസഭാധ്യക്ഷയാകും. സിപിഎം ഏരിയാ കമിറ്റി യോഗത്തിലാണു തീരുമാനം. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.
സിപിഎം പാര്‍ലമെന്ററി പാര്‍ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിന് ബിനോയ്ക്കു നറുക്ക് വീണത്. രാവിലെ 11നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്.
നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പാലാ നഗരസഭയില്‍ പാര്‍ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു പുളിക്കകണ്ടം. ജോസിന്റെ പരാതിക്ക് സിപിഎം വഴങ്ങുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ടി ചിഹ്നത്തില്‍ വിജയിച്ച ഏക അംഗത്തെ തഴയുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്നും പ്രാദേശിക നേതൃത്വം ഓര്മിപിച്ചിരുന്നു.
നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പിനു കാരണം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഎമിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സിപിഎമിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎം-കേരള കോണ്‍ഗ്രസ് (എം) തര്‍ക്കം രൂക്ഷമായിരുന്നു. സിപിഎം നിശ്ചയിച്ച ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി തന്നെ രംഗത്തെത്തി. ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസി(എം)നുള്ളത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് ആദ്യ രണ്ടുവര്‍ഷ കാലാവധി അവസാനിച്ചത്. അന്നു തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) അധ്യക്ഷന്‍ രാജിവയ്ക്കുകയും ചെയ്തു. അതിനു ശേഷം സിപിഎമില്‍ നിന്ന് ആര് അധ്യക്ഷനാകുമെന്നതിനെ ചൊല്ലിയാണ് അഭിപ്രായവ്യത്യാസം ഉയര്‍ന്നത്.
Keywords: News,Kerala,State,Kottayam,CPM,Congress,Top-Headlines,Latest-News,Politics,party,Political party, Josin Bino may become Pala muncipality chairperson
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

