വനിതാ കമീഷന് അധ്യക്ഷയില്ലാതെ 2 മാസമാവുന്നു; ജോസഫൈന് പകരക്കാരിയെ കണ്ടെത്താനായില്ല

 


തിരുവനന്തപുരം : (www.kvartha.com 17.08.2021) 'അനുഭവിച്ചോ' വിവാദത്തിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടിവന്ന മുന്‍ വനിതാ കമീഷന്‍ അധ്യക്ഷ ജോസഫൈന് പകരക്കാരിയെ കണ്ടെത്താനാവാതെ സര്‍കാര്‍. വനിതകള്‍ക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ആലോചന നടത്തുമ്പോഴും വനിതാ കമീഷന്‍ അധ്യക്ഷ സ്ഥാനത്ത് ആളില്ലാത്തത് സര്‍കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
  
വനിതാ കമീഷന് അധ്യക്ഷയില്ലാതെ 2 മാസമാവുന്നു; ജോസഫൈന് പകരക്കാരിയെ കണ്ടെത്താനായില്ല

ചാനലിന്റെ ഫോണ്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതി പറയാന്‍ വിളിച്ച സ്ത്രീയോടു മോശമായി പെരുമാറിയെന്ന പരാതിയാണ് എം സി ജോസഫൈന്റെ രാജിയിലേക്കു നയിച്ചത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ഉപദ്രവത്തെക്കുറിച്ചു പൊലീസിനെ അറിയിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞപ്പോള്‍, 'എന്നാല്‍ പിന്നെ അനുഭവിച്ചോ കേട്ടോ' എന്നായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷയുടെ പ്രതികരണം.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സിപിഎം ജോസഫൈനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്. പുതിയ അധ്യക്ഷ വൈകുന്നതിന്റെ കാരണം സര്‍കാര്‍ വ്യക്തമാക്കിയിട്ടില്ല.

Keywords:  News, Thiruvananthapuram, Women, President, Government, Kerala, Complaint, Protest, Report, Josephine could not find a replacement.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia