മാണിയെ ഒന്നായി എല്‍ഡിഎഫില്‍ എടുക്കാന്‍ പി ജെ ജോസഫിനെ മന്ത്രിയാക്കും; കോട്ടയത്ത് മാണിയുടെ മകന്‍ ഇടതു സ്ഥാനാര്‍ത്ഥി?
Feb 11, 2018, 11:50 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.02.2018) കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്കു കൊണ്ടുവരുന്നതിന് സിപിഎം പുതിയ ഫോര്‍മുല തയ്യാറാക്കി. കെ എം അത് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തെന്നാണ് സൂചന. ഈ മാസം മൂന്നാം വാരം തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളും തീരുമാനവും ഉണ്ടാകും.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് പോകുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിക്കുകയും മറ്റ് രണ്ട് എംഎല്‍എമാരെക്കൂടി കൂട്ടി യുഡിഎഫിലേക്ക് പോകാന്‍ നീക്കം നടത്തുകയും ചെയ്ത പി ജെ ജോസഫിനെ മന്ത്രിയാക്കുക എന്നതാണ് പുതിയ ഫോര്‍മുലയിലെ പ്രധാന കാര്യം. കെ എം മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തുടരും, മന്ത്രിയാകില്ല. രണ്ടാമത്തെ മന്ത്രിയായി മാണി നിര്‍ദേശിക്കുന്നയാളെക്കൂടി അംഗീകരിക്കും.
കോട്ടയം ലോക്സഭാ മീറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കും. അവര്‍ നിലനിര്‍ത്തുന്ന മണ്ഡലവും എല്‍ഡിഎഫ് തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലവുമാണ് കോട്ടയം. മാണിയുടെ മകന്‍ ജോസ് കെ മാണി 2019ലെ തെരഞ്ഞെടുപ്പില്‍ അവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. ഇതിനു പുറമേ പത്തനംതിട്ട സീറ്റ് കൂടി വേണമെന്നൊരു ആവശ്യം മാണി ഉന്നയിച്ചിട്ടുണ്ട് എന്നാണ് വിവരം. നിലവില്‍ യുഡിഎഫ് വിജയിച്ച സീറ്റാണെങ്കിലും പത്തനംതിട്ട മാണിക്ക് കൊടുക്കുന്ന കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനമെടുത്തിട്ടില്ല. നിയമസഭാ സീറ്റുകളുടെ കാര്യത്തിലുള്ള ചര്‍ച്ചകളും തീരുമാനവും പിന്നീടു മാത്രമേ ഉണ്ടാവുകയുള്ളു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട് എന്നതാണു കാരണം.
മാണി ഇടതുമുന്നണിയിലേക്ക് പോയാല്‍ ജോസഫും മോന്‍സ് ജോസഫും സി എഫ് തോമസും യുഡിഎഫിലേക്ക് പോകും എന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. മാണിക്കൊപ്പം റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നീ എംഎല്‍എമാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു സ്ഥിതി. എന്നാല്‍ അങ്ങനെ വരുന്ന ദുര്‍ബല കേരള കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ മടിച്ചാണ് സിപിഎം പുതിയ നിര്‍ദേശം വച്ചത്. മാണിക്കെതിരേ ബാര്‍ കോഴ ആരോപണവും അന്വേഷണവും ഉണ്ടായതുകൊണ്ട് അദ്ദേഹത്തെ മന്ത്രിസഭയില്‍ എടുത്തുകൊണ്ട് എല്‍ഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെ സിപിഐ എതിര്‍ത്തിരുന്നു. മാണിക്കു പകരം ജോസഫ് മന്ത്രിയാകുന്നതോടെ ആ എതിര്‍പ്പ് ഇല്ലാതാകും എന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, K.M.Mani, Joseph to be a minister in LDF ministry; Mani group will not split
< !- START disable copy paste -->
Keywords: Thiruvananthapuram, Kerala, News, K.M.Mani, Joseph to be a minister in LDF ministry; Mani group will not split
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.