4.65 ലക്ഷത്തിന് തിരുവനന്തപുരം സീറ്റ് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന് ജോസഫ് എം പുതുശേരി
Mar 2, 2018, 10:44 IST
ADVERTISEMENT
കോട്ടയം:(www.kvartha.com 02/03/2018) നാലു കോടി അറുപത്തഞ്ചു ലക്ഷം രൂപയ്ക്കു തങ്ങള്‍ക്കു ലഭിച്ച തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റു സ്വാശ്രയ കോളേജ് മുതലാളിക്കു വിറ്റ പാര്‍ട്ടിയാണു സി.പി.ഐയെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ്.എം.പുതുശേരി. ഇതു സംബന്ധിച്ച ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കത്തിച്ചു കളഞ്ഞെന്നു സത്യവാങ്ങ്മൂലം നല്‍കിയതും സി.പി.ഐ ആണ്.
ഇതിലൂടെ ലോകത്തു ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത റിക്കാര്‍ഡ് സൃഷ്ടിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച പാര്‍ട്ടിയെന്നു അവര്‍ക്കഭിമാനിക്കാം.പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ തന്നെ സ്ഥിരീകരിച്ച ഈ അഴിമതി തങ്ങള്‍ പുരപ്പുറത്ത് കയറി നിന്നു ഉദ്‌ഘോഷിക്കുന്ന ഏത് 'ആദര്‍ശ പരിപ്രേഷ്യത്തില്‍ 'പ്പെട്ടതാണന്നു മറ്റുള്ളവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതിനു മുമ്പ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വിശദീകരിക്കണം. സി.പി.ഐ.യുടെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നു തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. മുന്നണി ബന്ധം സംബന്ധിച്ചു ഞങ്ങള്‍ ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. എന്നിട്ടും സ്ഥാനത്തും അസ്ഥാനത്തും കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതു അസ്തിത്വ ഭയം കൊണ്ടാണന്നും ജോസഫ്.എം.പുതുശേരി.
സി.പി.എമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു നേരെ പറയാനുള്ള ആര്‍ജ്ജവം കാണിക്കണം.അതിന് ധൈര്യമില്ലാതെ നിഴല്‍ യുദ്ധം നടത്തുന്നതു ആരെ ബോദ്ധ്യപ്പെടുത്താനാണ് ?. കൊലപാതകത്തിനെതിരായ സി.പി.ഐ. നിലപാടിന്റെ പൊള്ളത്തരവും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മൂന്നു ദിവസത്തിനിടെ രണ്ടു പേരുടെ ജീവന്‍ എടുത്ത പാര്‍ട്ടിയാണ് സി.പി.ഐ. പ്രവാസി സുഗതന്റേയും മണ്ണാര്‍ക്കട്ടെ സഫീറിന്റേയും ജീവനെടുത്ത കേസില്‍ അറസ്റ്റിലായവര്‍ അറിയപ്പെടുന്ന ഏ.ഐ.വൈ.എഫ് ഭാരവാഹികളും മണ്ണാര്‍കാട്ട് പൊതുസമ്മേളനം നടത്തി കാനം രാജേന്ദ്രന്‍ തന്നെ നേരിട്ടെത്തി ആഘോഷപൂര്‍വ്വം സി.പി.ഐയില്‍ അംഗത്വം നല്‍കിയവരുമാണ്. എന്നിട്ടും ഇതില്‍ തങ്ങള്‍ക്കു ബന്ധമില്ലെന്നു പറയുന്ന കാനം രാജേന്ദ്രന്‍ നടത്തുന്നതു ആത്മവഞ്ചനയാണ്. ഈ ആത്മവഞ്ചന കലയും തൊഴിലുമാക്കി അധികനാള്‍ ആളുകളെ പറ്റിക്കാമെന്നു സി.പി.ഐ.കരുതേണ്ടന്നും പുതുശ്ശേരി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, CPI, AIYF, Joseph M Puthuseri, Joseph M Puthusery Criticize CPI

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.