മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്ന് സൂചിപ്പിച്ച് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോസ് കെ മാണി
Apr 1, 2022, 16:02 IST
തിരുവനന്തപുരം: (www.kvartha.com 01.04.2022) മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്ന് സൂചിപ്പിച്ച് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോസ് കെ മാണി. സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ പുതിയ മദ്യനയം നിലവില്‍ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. ചിലയിടങ്ങളില്‍ ആശങ്കയുണ്ടെന്നും അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ റെയില്‍ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജനങ്ങളെ വിശ്വാസത്തില്‍ എടുത്തു മാത്രമേ മുന്നോട്ടു പോകുകയുള്ളൂവെന്നും പറഞ്ഞ ജോസ് കെ മാണി ചിലയിടങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണെന്നും കുറ്റപ്പെടുത്തി.
പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായിരിക്കുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. സൈനിക- അര്‍ധ സൈനിക കാന്റീനുകളില്‍ നിന്നുമുള്ള മദ്യത്തിന് വില കൂടും. ബാറുകളുടെ വിവിധ ഫീസുകളും വര്‍ധിപ്പിച്ചു.

ഐടി പാര്‍കുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കും. ബ്രുവറി ലൈസന്‍സും നിലവില്‍ വരും. പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. ഒന്നാം തീയതി ഡ്രൈ ഡേയായി തന്നെ തുടരും.
മദ്യശാലകളില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഔട് ലെറ്റുകള്‍ തുറക്കുന്നത്. പൂട്ടിയ ഷോപുകള്‍ പ്രീമിയം ഷോപുകളാക്കി പുനരാരംഭിക്കും. 170 വില്‍പനശാലകള്‍ കൂടി തുറക്കണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പറേഷന്‍ മുന്നോട്ട് വച്ചത്.

പുതിയ യൂനിറ്റുകള്‍ ആരംഭിച്ച് ഉത്പാദനം വര്‍ധിപ്പിക്കും. കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിലവിലെ ലൈസന്‍സികള്‍ക്ക് ഷാപ് നടത്താനുള്ള അനുമതിയും നല്‍കും.
Keywords: Jose K Mani expresses dissatisfaction on govt’s liquor policy; demands amendment, Thiruvananthapuram, News, Politics, Kerala Congress (m), Jose K Mani, Liquor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.