Jomon Puthenpurackal | പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യും, സര്‍വീസില്‍ ഇരിക്കെ ഒരുകേസിലും ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രമില്ല; കുഞ്ഞിനെ കൊന്ന അമ്മയെ വരെ രക്ഷിക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

 


തിരുവനന്തപുരം: (www.kvartha.com) നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്ത മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിവരാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

Jomon Puthenpurackal | പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യും, സര്‍വീസില്‍ ഇരിക്കെ ഒരുകേസിലും ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രമില്ല; കുഞ്ഞിനെ കൊന്ന അമ്മയെ വരെ രക്ഷിക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

കള്ളക്കഥകള്‍ മെനയാന്‍ വിദഗ്ധയാണെന്നും എഎസ്പി ആയിരിക്കെ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിക്കാന്‍ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന ആളാണ്.

സര്‍വീസില്‍ ഇരിക്കെ ഒരുകേസിലും അന്വേഷിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രം ശ്രീലേഖയ്ക്കില്ല. ഇത്തരം തോന്നിവാസങ്ങള്‍ പറയാനാണ് അവര്‍ മെനക്കെടുന്നതെന്നും ജോമോന്‍ ആരോപിച്ചു. ചാനലിലും മാധ്യമത്തിലുമെല്ലാം വീരവാദം മുഴക്കും. പ്രശസ്തി ലഭിക്കാന്‍ എന്തും പറയുന്ന ആളാണ് അവര്‍. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കള്ളക്കഥകള്‍ മെനയാന്‍ ശ്രീലേഖ വിദഗ്ധയാണെന്ന് ഓരോ ഘട്ടത്തിലും തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ജോമോന്‍ പറഞ്ഞു.

അതിനിടെ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോടോഷോപാണെന്ന ശ്രീലേഖയുടെ വാദം തള്ളി ചിത്രം പകര്‍ത്തിയ ഫോടോഗ്രാഫര്‍ ബിദിലും രംഗത്തെത്തി. ചിത്രം യഥാര്‍ഥമാണെന്നും യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ഷൂടിംഗ് ലൊകേഷനില്‍ നിന്നുമുള്ളതാണെന്നുമാണ് ബിദില്‍ വ്യക്തമാക്കിയത്.

വിവാദമായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പൊലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ആര്‍ ശ്രീലേഖ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവം നടന്ന സമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്‍ ശ്രീലേഖ.

Keywords: Jomon Puthenpurackal against R Sreelekha, Thiruvananthapuram, News, Police, Allegation, Criticism, Dileep, Cine Actor, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia