Search for Maoists | ചെറുപുഴ കാനംവയലില്‍ മാവോയിസ്റ്റുകള്‍ക്കായി സംയുക്ത സേന തിരച്ചില്‍ ഊര്‍ജിതമാക്കി
Feb 20, 2024, 23:45 IST
കണ്ണൂര്‍: (KVARTHA) മലയോരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് ആൻ്റി നക്‌സല്‍ സ്‌ക്വാഡ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കര്‍ണാടക-കേരള അതിര്‍ത്തിയിലെ ചെറുപുഴ കാനംവയലില്‍ കര്‍ണാടക പൊലീസ് സുരക്ഷ ശക്തമാക്കിയതിനു പുറമേയാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലിസ് സേനകള്‍ തിരച്ചില്‍ ശക്തമാക്കിയത്. കര്‍ണാടക വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ കേരളത്തിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക-കേരള അതിര്‍ത്തിയിലെ ചെറുപുഴ കാനംവയലില്‍ കര്‍ണാടക പൊലീസ് സുരക്ഷ ശക്തമാക്കിയത്.
കര്‍ണാടകത്തില്‍ നിന്നുള്ള നക്‌സല്‍ വിരുദ്ധ സേനയാണു പ്രദേശത്ത് പരിശോധന നടത്തുന്നത്. കര്‍ണാടക വനംവകുപ്പിന്റെ മുണ്ടറോട്ട് റേയ്ൻജില്‍ ഉള്‍പ്പെട്ട പ്രദേശമാണു ചെറുപുഴ പഞ്ചായത്തിലെ കാനംവയലിനോട് ചേര്‍ന്നു കിടക്കുന്ന വനമേഖല. ഈ ഭാഗത്താണു കര്‍ണാടക വനംവകുപ്പിന്റെ റേയ്ൻജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒട്ടേറെ വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണു ആന്റി നക്‌സല്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. കേരളത്തില്‍ ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശം കൂടിയാണു കാനംവയലിനോട് ചേര്‍ന്നു കര്‍ണാടക വനത്തിലെ മങ്കുണ്ടി എസ്റ്റേറ്റ്. 2012ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം മങ്കുണ്ടി എസ്റ്റേറ്റില്‍ എത്തിയിരുന്നു.

Keywords: Kannur, Kannur-News, Kerala, Kerala-News, Joint forces intensified search for Maoists in Cherupuzha Kanamvyal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.