John Brittas | ശ്രീമതിക്ക് ബദലായി ബ്രിട്ടാസിന്റെ പേരും! കണ്ണൂരില്‍ സ്ഥാനാർഥി സാധ്യത പട്ടികയില്‍ അവസാനനിമിഷം ട്വിസ്‌റ്റോ?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പി കെ ശ്രീമതിക്കൊപ്പം രാജ്യസഭാ എം പിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിനെ പാര്‍ട്ടി പരിഗണിക്കുന്നു. പി കെ ശ്രീമതിയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും ബ്രിട്ടാസ് മത്സര രംഗത്തിറങ്ങണമെന്ന അഭിപ്രായം ചില നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പി.കെ ശ്രീമതിക്കായി ഇ.പി ജയരാജന്‍ അതിശക്തമായി കളത്തിലിറങ്ങിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അനുകൂലിക്കുന്ന മറുചേരി ബ്രിട്ടാസിന്റെ പേരുയര്‍ത്തി കുളം കലക്കിമീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പറയുന്നത്.
  
John Brittas | ശ്രീമതിക്ക് ബദലായി ബ്രിട്ടാസിന്റെ പേരും! കണ്ണൂരില്‍ സ്ഥാനാർഥി സാധ്യത പട്ടികയില്‍ അവസാനനിമിഷം ട്വിസ്‌റ്റോ?

മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനെന്ന പരിഗണനയും ബ്രിട്ടാസിനുണ്ട്. ജോണ്‍ ബ്രിട്ടാസാണ് കളത്തിലിറങ്ങുന്നതെങ്കില്‍ ശ്രീമതിയെക്കാള്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന പുകമറ പാര്‍ട്ടിക്കുളളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചാല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നിയോഗം ബ്രിട്ടാസിന് ലഭിച്ചേക്കാം. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെമ്പന്തൊട്ടി പ്രദേശക്കാരനാണ് ജോണ്‍ബ്രിട്ടാസ്. കണ്ണൂര്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനായി ദേശാഭിമാനിയില്‍ ഏറെക്കാലം അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോയത്. കണ്ണൂരില്‍ വിപുലമായ സൗഹൃദ വലയം ജോണ്‍ ബ്രിട്ടാസിനുണ്ട്. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായ മലയോര മേഖലയിലെ ക്രൈസ്തവ വോട്ടുകള്‍ ചോര്‍ത്താന്‍ ജോണ്‍ ബ്രിട്ടാസിന് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കൈരളി ചാനല്‍ എം.ഡിയെന്ന നിലയില്‍ ജെ ബി ജങ്ഷനുള്‍പ്പെടെയുളള ജനപ്രിയ പരിപാടികളില്‍ നിന്നും ലഭിച്ച താരപരിവേഷവും ബ്രിട്ടാസിന് തുണയാകുമെന്നാണ് വിശ്വാസം.
  
John Brittas | ശ്രീമതിക്ക് ബദലായി ബ്രിട്ടാസിന്റെ പേരും! കണ്ണൂരില്‍ സ്ഥാനാർഥി സാധ്യത പട്ടികയില്‍ അവസാനനിമിഷം ട്വിസ്‌റ്റോ?

രാജ്യസഭാംഗമെന്ന നിലയില്‍ ബ്രിട്ടാസ് കണ്ണൂര്‍ ജില്ലയിലെ മലയോര വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ രാഷ്ട്രീയത്തിനതീതമായി വികസനകാര്യങ്ങളില്‍ ഒന്നിക്കണമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദത്തിനെ വ്യാപാരികളും വ്യവസായികളും കര്‍ഷകരും യുവസമൂഹവും പിന്‍തുണയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പി.കെ ശ്രീമതിക്ക് ബദലായി ജോണ്‍ബ്രിട്ടാസിന്റെ പേരുകൂടി അവസാന വേളയില്‍ വരുമ്പോള്‍ പാര്‍ട്ടിയില്‍ അതു കൂലങ്കഷമായ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.

: News, News-Malayalam-News, Kerala, Politics, John Brittas LDF candidate for Lok Sabha polls?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script