ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായിയുടെ മാധ്യമ ഉപദേഷ്ടാവ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.06.2016) മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചു.

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജോണ്‍ ബ്രിട്ടാസ് ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരിക്കെയാണു ജോണ്‍ ബ്രിട്ടാസ് കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്.

ഇടക്കാലത്ത് ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ്ഡായി പ്രവര്‍ത്തിച്ചു. പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും കൈരളിയിലേക്ക് തന്നെ മടങ്ങിയെത്തി. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയാണ് പ്രസ് അഡൈ്വസര്‍.
ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായിയുടെ മാധ്യമ ഉപദേഷ്ടാവ്

Keywords: Media, Journalist, Chief Minister, Pinarayi vijayan, LDF, Government, CPM, SFI, Deshabhimani, Director, Thiruvananthapuram, Kerala, John Brittas, Media advisor.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia