Joby Peter | ആലപ്പടമ്പ് മത്സ്യ സംസ്‌കരണ ഫാക്ടറി പുറന്തളളുന്ന മാലിന്യ പ്രശ്നത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ സിപിഎം വധഭീഷണി മുഴക്കുന്നുവെന്ന് ജോബി പീറ്റര്‍
Jan 9, 2023, 21:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മത്സ്യ സംസ്‌കരണ ഫാക്ടറി ഉയര്‍ത്തുന്ന മാലിന്യ ഭീഷണി പരിഹരിക്കുന്നതിനു പകരം പാര്‍ടി അനുഭാവികള്‍ കൂടിയായിട്ടും തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കുകയാണെന്ന ആരോപണവുമായി സമരസമിതി പ്രവര്‍ത്തകനായ ജോബി പീറ്റര്‍. കാങ്കോല്‍ ആലപ്പടമ്പിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് മത്സ്യ സംസ്‌കരണ ഫാക്റിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെയാണ് വധഭീഷണി ഉയര്‍ത്തുന്നതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ജോബി പീറ്റര്‍
മത്സ്യസംസ്‌കരണ യൂനിറ്റിന്റെ ദുര്‍ഗന്ധവും പുറന്തളളുന്ന മലിനജലവും കാരണം എണ്‍പതോളം കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ പകര്‍ച വ്യാധിയുടെ പിടിയിലാണ്. ജൈവസങ്കേതമായ ഈ പ്രദേശത്തിന്റെ താളംതെറ്റിക്കുന്ന പ്രവര്‍ത്തനമാണ് മത്സ്യ സംസ്‌കരണ ഫാക്ടറി നടത്തുന്നത്.
ഈ വിഷയത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ കൂടെയല്ല സിപി എമും അവര്‍ നേതൃത്വം നല്‍കുന്ന പഞ്ചായത് ഭരണസമിതിയും നില്‍ക്കുന്നത്. അവര്‍ മുതലാളി മുടക്കിയ കോടികളുടെ കണക്കുപറഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുകയാണ്. വന്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നു പറഞ്ഞാണ് ഈ കംപനി ഇവിടെ സ്ഥാപിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തത്.
എന്നാല്‍ ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ബിഹാറി തൊഴിലാളികളാണ്. ആലപ്പടമ്പില്‍ നൂറു ശതമാനം ആളുകളും ചെങ്കൊടിക്ക് പിന്നില്‍ അണിനിരക്കുന്നവരാണ്. പാര്‍ടി കുടുംബങ്ങളല്ലാതെ മറ്റാരും ഇവിടെയില്ല. ഈ സാഹചര്യത്തില്‍ ഇവിടെ ഗൃഹസന്ദര്‍ശനം നടത്തുന്നതിന് പയ്യന്നൂര്‍ മണ്ഡലം എം എല്‍ എ ടി ഐ മധുസൂദനന്‍ ഭയക്കേണ്ട കാര്യമില്ല.
അദ്ദേഹം ഗൃഹസന്ദര്‍ശന പരിപാടിയില്‍ ജനകീയ രോഷത്തെ തുടര്‍ന്ന് പങ്കെടുക്കാതെ മടങ്ങിയെന്ന വാര്‍ത്ത ഒരു പ്രാദേശിക ചാനല്‍ റിപോര്‍ടു ചെയ്തിരുന്നു. ഈ വാര്‍ത്തയുടെ ലിങ്ക് വാട്സ് ആപ് ഗ്രൂപില്‍ ഷെയര്‍ ചെയ്തതിനാണ് തനിക്കെതിരെ ആലപ്പടമ്പ് ലോകല്‍ സെക്രടറി വിജയന്‍ വധഭീഷണി മുഴക്കിയതെന്നു സമരസമിതി പ്രവര്‍ത്തകനായ ജോബി പീറ്റര്‍ പറഞ്ഞു.
താന്‍ ഷെയര്‍ ചെയ്ത ലിങ്ക് ഡിലീറ്റ് ചെയ്തിട്ടും തനിക്കെതിരെയും മറ്റു സമരസമിതി പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി തുടരുകയാണെന്നും ജോബി പീറ്റര്‍ ചൂണ്ടിക്കാട്ടി. ഇതുകാരണമാണ് തനിക്കെതിരെയുള്ള ശബ്ദ സന്ദേശം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. തനിക്കെതിരെയുള്ള വധഭീഷണിക്കെതിരെ പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.
ജനകീയ വികാരം ഉള്‍ക്കൊണ്ടു കൊണ്ടു തെറ്റുതിരുത്താന്‍ സിപിഎം നേതൃത്വവും പഞ്ചായത് ഭരണസമിതിയും തയാറാകണം. സമരത്തെ അടിച്ചമര്‍ത്താമെന്നു കരുതുന്നത് വ്യാമോഹമാണെന്നും തങ്ങള്‍ ഇപ്പോഴും സിപിഎം അനുഭാവികളാണെന്നും ജോബി പീറ്റര്‍ പറഞ്ഞു. പാര്‍ടി അംഗമായിരുന്ന താന്‍ ഗള്‍ഫില്‍ ജോലി തേടി പോയതിനാലാണ് അംഗത്വം നഷ്ടപ്പെട്ടതെന്നും ഇപ്പോഴും പാര്‍ടി അംഗമാണെന്നും ജോബി പീറ്റര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുകയാണെന്നും ജോബി പീറ്റര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമര സമിതി പ്രവര്‍ത്തകരായ സി ദിവാകരന്‍, ശ്രീജിത് ടി വി , സജി പി കെ, പാറയില്‍ മനോജ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Keywords: Joby Peter says CPM issuing death threats to those who are agitating against issue of waste emitted by Alappadamba fish processing factory, Kannur, News, Politics, Threat, Allegation, Press meet, Kerala, CPM.
ആരോപിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.