Jobiya no more | 2 വയസുകാരന് മകനെ ഏകനാക്കി ജോബിയ യാത്രയായി: മലയോരത്തെ കണ്ണീരില്‍ മുക്കി അന്ത്യ യാത്ര
                                                 Jul 1, 2022, 21:20 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) കുറ്റിക്കോലില്‍ കഴിഞ്ഞദിവസം ബസ് മറിഞ്ഞ് മരിച്ച ജോബിയ ജോസഫിന്റെ(28) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഏറ്റുപാറ സെന്റ് അല്‍ഫോണ്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.   
 
  പരിയാരം ഗവ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടം ചെയ്ത മൃതദേഹം ഉച്ച കഴിഞ്ഞ് 2.30നാണ് ഏറ്റുപാറയിലെ ഭര്‍തൃവീട്ടില്‍ എത്തിച്ചത്. ജോലി ചെയ്യുന്ന ആസ്റ്റര്‍ മിംസ് ഉള്‍പെടെ വിവിധ ആശുപത്രികളില്‍ നിന്ന് എത്തിയ നഴ്സുമാരും ജീവനക്കാരും അന്ത്യാഞ്ജലി അര്പിച്ചു. 4.30നു മൃതദേഹം പള്ളിയിലേക്കു കൊണ്ടു പോയി. 
 
ഏരുവേശ്ശി പഞ്ചായത് പ്രസിഡന്റ് ടെസി ഇമ്മാനുവല്‍, പയ്യാവൂര്‍ പഞ്ചായത് പ്രസിഡന്റ് സാജു സേവ്യര്‍ ഉള്‍പെടെ ഒട്ടേറെ ജനപ്രതിനിധികള്‍ വീട്ടിലെത്തി അന്ത്യോപചാരം അര്പിച്ചു. കെപിസിസി ജെനറല്‍ സെക്രടറി സോണി സെബാസ്റ്റ്യന്‍ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്പിച്ചു. ജോബിയയുടെ ഏക മകന് എയ്ബല്‍ അഗസ്റ്റോയ്ക്ക് ഈ ഞായറാഴ്ച രണ്ടു വയസ് പൂര്‍ത്തിയാകുകയാണ്.
 
വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു ഏറ്റുപാറയിലെ വീട്ടില്‍ കണ്ടത്. ചെമ്പേരി ഫൊറോന വികാരി ഫാ.ഡോ ജോര്‍ജ് കാഞ്ഞിരക്കാട്ട് വീട്ടിലെ പ്രാര്‍ഥന ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
 
കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ജൂണ്‍ 29ന് ഉച്ച കഴിഞ്ഞായിരുന്നു കുറ്റിക്കോല്‍ നെല്ലിയോട് ക്ഷേത്രത്തിന് മുന്നില്‍ അപകടത്തില്‍ പെട്ടത്. ഓടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തലകീഴായി മറിഞ്ഞ ബസില്‍ നിന്ന് അഗ്നിരക്ഷാസേന എത്തി കമ്പി മുറിച്ചു മാറ്റിയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സിങ്ങ് ടീം ലീഡറായ ജോബിയയെ പുറത്തെടുത്തത്. ചെമ്പേരിയിലെ വീല്‍ അലയന്‍മെന്റ് സ്ഥാപനത്തിലെ ജീവനക്കാരന് ചക്കാങ്കല്‍ നിഥിന്റെ ഭാര്യയാണ് മരിച്ച ജോബിയ.
 
Keywords: Jobiya's dead body cremated in the presence of large number of people, Kannur, News, Dead Body, Church, Nurse, Accidental Death, Kerala.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.