നാലാഞ്ചിറ വി.ആര്‍.സിയില്‍ ഇന്‍ടേക്ക് അസിസ്റ്റന്റിന്റെ ഒഴിവ്

 


തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന വിഭിന്നശേഷിയുള്ളവര്‍ക്കായുള്ള തൊഴില്‍ പുനരധിവാസ കേന്ദ്രത്തില്‍ (വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ഫോര്‍ഹാന്റികാപ്ഡ്) ഇന്‍ടേക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശമ്പള സ്‌കെയില്‍-5200-20200രൂപ. ഗ്രേഡ് പേ-2800 രൂപ.

അംഗീകൃത സര്‍വകലാശാല ബിരുദവും സോഷ്യല്‍വര്‍ക്കില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്കും, ബിരുദവും സോഷ്യോളജിയിലോ, സോഷ്യല്‍വര്‍ക്കിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സാമൂഹിക സേവനത്തിലോ, തൊഴില്‍ പരിശീലന മേഖലയിലോ, എപ്ലോയ്‌മെന്റ് സര്‍വീസിലോമൂന്ന് വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം സമര്‍പ്പിക്കേണ്ട അവസാന തീയതിമാര്‍ച്ച് 31 ആണ്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍, ജമ്മു കാശ്മീരില്‍നിന്നുള്ളവര്‍ എന്നിവര്‍ക്ക് ഏപ്രില്‍ 7 വരെ അപേക്ഷ സമര്‍പ്പിക്കാം.

നാലാഞ്ചിറ വി.ആര്‍.സിയില്‍ ഇന്‍ടേക്ക് അസിസ്റ്റന്റിന്റെ ഒഴിവ്ഡെപ്യൂട്ടി ഡയറക്ടര്‍ (റിഹാബ്), വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ഫോര്‍ഹാന്റികാപ്ഡ്, ഗവണ്‍മെന്റ്ഓഫ് ഇന്ത്യ, മിനിസ്ട്രിഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്, നാലാഞ്ചിറ, തിരുവനന്തപുരം-695015 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2531175, 2530371 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 08.03.2014 ലെ എംപ്ലോയ്‌മെന്റ് ന്യൂസിലും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്.

Keywords:  Thiruvananthapuram, Kerala, University, Job opportunity at VRCC, Social Work, Intek, Salary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia