ADVERTISEMENT
പെരുമ്പാവൂര്‍: (www.kvartha.com 16.06.2016) ജിഷയുടെ കൊലയാളിയെ പിടികൂടിയതില്‍ സന്തോഷമെന്ന് സഹോദരി ദീപ. അതേസമയം പിടിയിലായ കൊലയാളി അമി ഉല്‍ ഇസ്‌ലാമിനെ അറിയില്ലെന്നും ദീപ പറഞ്ഞു. ജിഷയുടെ വീടിന്റെ പണിയെടുത്ത അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായ അമി ഉല്‍ ഇസ്‌ലം. ഏപ്രില്‍ 28 നാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ ക്രൂരമായി കൊലചെയ്യപ്പെടുന്നത്.
ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പോലീസിന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. അതേസമയം ആസാം സ്വദേശിയായ 23 കാരന്‍ അമി ഉല്‍ ഇസ്‌ലാം ക്രൂരമായ ലൈംഗിക വൈകൃതമുള്ളയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം നടന്ന ദിവസവും ജിഷക്ക് നേരെ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചതായും ജിഷയുടെ വീട്ടില്‍ ലൈംഗിക താല്‍പര്യത്തിന് എത്തിയതായും പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നുവെന്നും പോലീസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സംഭവദിവസം രാവിലെ ഒമ്പതുമണിക്കെത്തിയ പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജിഷ ഇയാള്‍ക്കെതിരെ പ്രതികരിച്ചത്. പിന്നീട് വൈകിട്ട് നാലുമണിയോടെ നന്നായി മദ്യപിച്ച് വീണ്ടുമെത്തിയ പ്രതി ജിഷയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 38 ഓളം മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ആന്തരികാവയവങ്ങള്‍ കുത്തി പുറത്തെടുക്കുകയും ചെയ്തിരുന്നു.
കയ്യില്‍ ആയുധം കരുതിയാണ് പ്രതി എത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. തെളിവുകള്‍ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്വകാര്യഭാഗം കുത്തി മുറിവേല്‍പ്പിച്ച് വികൃതമാക്കിയത്. മൃതദേഹവും നഗ്നയാക്കി വികൃതമാക്കി. കൊലയ്ക്ക്‌ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ പ്രതി ആയുധം അരുവിയിലേക്ക് വലിച്ചെറിഞ്ഞതായാണ് മൊഴി നല്‍കിയിട്ടുള്ളത്. ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Also Read:
ഉളിയത്തടുക്കയില്‍ തട്ടുകട തീവെച്ച് നശിപ്പിച്ചു
Keywords: Jisha's sister Deepa comments on culprit, Perumbavoor, Assam,Police, Criticism, Student, House, Molestation, Dead Body, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.