ജിഷ കൊലക്കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്; സംഭവം നടന്ന ദിവസം ജിഷയുടെ വീട് സന്ദര്‍ശിച്ച യുവതിയെ തിരയുന്നു
Jun 14, 2016, 11:30 IST
കൊച്ചി: (www.kvartha.com 14.06.2016) പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താനാണു പോലീസിന്റെ നീക്കം. കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഈ വീട്ടില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന അയല്‍ക്കാരുടെ മൊഴിയെ തുടര്‍ന്നാണ് അന്വേഷണം പുതിയ ഘട്ടത്തിലെത്തിയത്.
അന്നു ജിഷ പുറത്തുപോയി വന്ന ശേഷം വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള സംസാരവും തര്‍ക്കവും കേട്ടിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പിന്നീടു മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവ് വീടിനു പുറത്തെ കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായും മൊഴിയുണ്ട്. എന്നാല്‍ അതിനു മുന്‍പുണ്ടായ തര്‍ക്കത്തില്‍ പുരുഷശബ്ദം കേട്ടിരുന്നില്ല. സ്ത്രീ ശബ്ദമാണ് കേട്ടത്. എന്നാല്‍ അത് ജിഷയും മാതാവും തമ്മില്‍ കലഹിക്കുന്നതാണെന്നാണ് അയല്‍ക്കാര്‍ കരുതിയത്. അതുകൊണ്ടുതന്നെ അയല്‍വാസികള്‍ പ്രശ്നത്തില്‍ ഇടപെട്ടുമില്ല.
അന്നു ജിഷ വഴക്കുണ്ടാക്കുന്നതിനിടെ 'ഇതാണു ഞാന്‍ ആരെയും വിശ്വസിക്കാത്തത്' എന്നു പറഞ്ഞിരുന്നു. ഇത് വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടാണോയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. അതുകൊണ്ടുതന്നെ അപൂര്‍വമായ പരുക്കോടെ അന്നേദിവസം ഏതെങ്കിലും സ്ത്രീകള്‍ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ചികില്‍സ തേടിയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി സമീപവാസികള്‍ പറയുന്ന യുവതിയെ സംബന്ധിച്ച് അമ്മ രാജേശ്വരിക്കും അറിവില്ല.
നേരത്തെ ഇരുചക്രവാഹനത്തിലാണു യുവതി ജിഷയുടെ വീട്ടിലെത്തിയിരുന്നത്. ഇതേതുടര്‍ന്ന് ജിഷയുടെ പരിചയക്കാരിയായ നൃത്തഅധ്യാപികയെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംഭവദിവസം ഇവര്‍ വട്ടോളിപ്പടിയില്‍ എത്തിയിട്ടില്ലെന്നാണു ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലായത്. ജിഷയുടെ ഇടതുതോളില്‍ പിന്നില്‍ ചുരിദാര്‍ കൂട്ടി കടിച്ച ഭാഗത്തു നിന്നു കണ്ടെത്തിയ ഉമിനീരും നഖത്തിനടിയില്‍ നിന്നു ലഭിച്ച തൊലിയിലെ കോശങ്ങളും വാതില്‍ കൊളുത്തില്‍ കണ്ടെത്തിയ രക്തവും പുരുഷന്റേതാണെന്നു ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
ശാസ്ത്രീയമായ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു കൊലപാതകം നടത്തിയതു
പുരുഷനാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. എന്നാല്‍, അതിലേക്കു നയിച്ച സംഭവത്തില്‍ സ്ത്രീകള്‍ക്കു പങ്കുണ്ടാവാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
അന്നു ജിഷ വഴക്കുണ്ടാക്കുന്നതിനിടെ 'ഇതാണു ഞാന്‍ ആരെയും വിശ്വസിക്കാത്തത്' എന്നു പറഞ്ഞിരുന്നു. ഇത് വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടാണോയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. അതുകൊണ്ടുതന്നെ അപൂര്‍വമായ പരുക്കോടെ അന്നേദിവസം ഏതെങ്കിലും സ്ത്രീകള്‍ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ചികില്‍സ തേടിയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി സമീപവാസികള്‍ പറയുന്ന യുവതിയെ സംബന്ധിച്ച് അമ്മ രാജേശ്വരിക്കും അറിവില്ല.
നേരത്തെ ഇരുചക്രവാഹനത്തിലാണു യുവതി ജിഷയുടെ വീട്ടിലെത്തിയിരുന്നത്. ഇതേതുടര്‍ന്ന് ജിഷയുടെ പരിചയക്കാരിയായ നൃത്തഅധ്യാപികയെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംഭവദിവസം ഇവര്‍ വട്ടോളിപ്പടിയില്‍ എത്തിയിട്ടില്ലെന്നാണു ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലായത്. ജിഷയുടെ ഇടതുതോളില്‍ പിന്നില്‍ ചുരിദാര്‍ കൂട്ടി കടിച്ച ഭാഗത്തു നിന്നു കണ്ടെത്തിയ ഉമിനീരും നഖത്തിനടിയില്‍ നിന്നു ലഭിച്ച തൊലിയിലെ കോശങ്ങളും വാതില്‍ കൊളുത്തില്‍ കണ്ടെത്തിയ രക്തവും പുരുഷന്റേതാണെന്നു ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
ശാസ്ത്രീയമായ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു കൊലപാതകം നടത്തിയതു
ഇതിനൊപ്പം, കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്കു തിരിയുകയാണ്. പണം നല്കി ഇതര സംസ്ഥാനക്കാരനെ ഉപയോഗിച്ചു ജിഷയെ അപായപ്പെടുത്താനുള്ള സാധ്യതയും അന്വേഷിക്കുന്നു. ജിഷ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ടാമത്തെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.
Also Read:
പള്ളിക്കര അപകടം; വിറങ്ങിലിച്ച് നാട്, മരണം ആറായി
Keywords: Jisha's last words: This is why we're told not to trust you, Kochi, Police, Hospital, Treatment, Allegation, Woman, Phone call, Mobil Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.