ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ പരാതി കൊടുത്തത് താനല്ലെന്ന് ജിഷയുടെ പിതാവ്
May 29, 2016, 13:27 IST
പെരുമ്പാവൂര്‍: (www.kvartha.com 29.05.2016) പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പരാതി കൊടുത്തത് തന്റെ അറിവോടെയല്ലെന്ന് പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പു.
കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്ന് സര്‍ക്കാറില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് വെള്ളപേപ്പറില്‍ തന്നെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു. 1000 രൂപയും തനിക്ക് തന്നുവെന്നും പാപ്പു പറഞ്ഞു.
മകള്‍ക്കെതിരായ ആരോപണത്തിനെതിരെ പാപ്പു നല്‍കിയെന്ന് പറയുന്ന ഈ പരാതിയില്‍ പോലീസ് ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതിവര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍ ആരോപണമുന്നയിച്ചിരുന്നു. ജിഷയുടെ പിതൃത്വത്തെ കുറിച്ചായിരുന്നു ആരോപണം. 20 വര്‍ഷം മുമ്പ് ജിഷയുടെ മാതാവ് രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ വേലയ്ക്ക് നിന്നിരുന്നുവെന്നും ആ സമയത്ത് തങ്കച്ചന്‍ രാജേശ്വരിയോട് അവിഹിതബന്ധം പുലര്‍ത്തിയെന്നും അതിലുണ്ടായ സന്തതിയാണ് ജിഷ എന്നുമായിരുന്നു ആരോപണം.
എന്നാല്‍ ജിഷ ഡി എന്‍ എ ടെസ്റ്റിലൂടെ പിതൃത്വം തെളിയിക്കുമെന്ന് തങ്കച്ചനെ ഭീഷണിപ്പെടുത്തിയെന്നും സ്വത്ത് ആവശ്യപ്പെട്ടുവെന്നും പറയുന്നു. ഇതേതുടര്‍ന്ന് ജിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ജോമോന്റെ ആരോപണം. ഈ ആരോപണം പരാതിയായി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തങ്കച്ചന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജോമോനെതിരെ പരാതി നല്‍കിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്നും ജോമോന്റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. അതിനിടെ കഴിഞ്ഞദിവസം ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ ജിഷയുടെ പിതാവ് പാപ്പു പരാതി നല്‍കിയെന്ന വാര്‍ത്തയും വന്നു.

Also Read:
യുവാവിന്റെ അപകടമരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു
Keywords: Jisha, Pappu, Allegation, Congress, Leader, P.P. Thankachan, Complaint, Police, Criminal Case, UDF, Mother, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.