ജിഷയുടെ പിതൃത്വം: പിതാവിന്റെ പരാതിയില്‍ ജോമോനെതിരെ കേസെടുത്തു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 27.05.2016) പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച് പിതാവ് ബാബു എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം പോലീസ് ഐ.ജിക്കു പരാതി നല്‍കി.

ജിഷയുടെ പിതൃത്വം: പിതാവിന്റെ പരാതിയില്‍ ജോമോനെതിരെ കേസെടുത്തുപരാതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരേ പോലീസ് കേസെടുത്തു. പെരുമ്പാവൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ജിഷയുടെ പിതാവെന്നും അദ്ദേഹവുമായുള്ള സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രമുഖ നേതാവ് പി പി തങ്കച്ചനാണെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും തുടര്‍ന്നു നടത്തിയ രാസപരിശോധനയിലും മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് ബംഗളുരുവിലെ അനലിറ്റിക്കല്‍ ലാബില്‍ വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Keywords: Jisha, Complaint, Student, Police, Case, Politics, P.P. Thankachan, Allegation, Chief Minister, Bangalore, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia