പോലീസ് നടപടിയില്‍ വിശ്വാസമില്ല; സിബിഐ അന്വേഷണം വേണമെന്ന് ജിഷയുടെ പിതാവ്

 


കൊച്ചി: (www.kvartha.com 18.06.2016) ജിഷയെ കൊന്നത് അമീറുല്‍ ഇസ്‌ലാം ആണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും പിതാവ് പാപ്പു. നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ അധികാരത്തിലെത്താന്‍ ഇടതുമുന്നണി തന്റെ മകളുടെ മരണം ഉപയോഗിച്ചുവെന്നും ഇപ്പോള്‍ അവരും കൈവിട്ടെന്നും അതിനാല്‍ സംഭവം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പോലീസിന്റെ കൈയില്‍ നേരത്തെ ഉണ്ടായിരുന്ന ആളാണെന്നും പാപ്പു ആരോപിച്ചു. യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ച് തന്റെ മകളെ കൊന്നവരെയും കൊല്ലിച്ചവരെയും രക്ഷപ്പെടുത്തുന്നതാണ് ഇപ്പോള്‍ കണ്ടത്.

കൊലപാതകം ആസൂത്രണം ചെയ്തത് പി.പി.തങ്കച്ചന്റെ മകന്‍ വര്‍ഗീസ്‌കുട്ടിയാണെന്ന് പെരുമ്പാവൂരിലെ മുഴുവന്‍ ജനങ്ങളും വിളിച്ചുപറഞ്ഞിട്ടും പോലീസ് അതുവഴി അന്വേഷണം നടത്തിയിട്ടേ ഇല്ല.

കെ.പി .സി.സിയുടെ കൈയില്‍ നിന്ന് 15 ലക്ഷം രൂപയുടെ സഹായം തന്റെ ഭാര്യക്ക് ലഭിച്ചതോടെ അവള്‍ മലക്കം മറിഞ്ഞു. ഇപ്പോള്‍ പെന്‍ഷനും വീടും മൂത്തമകള്‍ക്ക് ജോലിയും ലഭിച്ചതോടെ നൊന്തുപെറ്റ മകളെ മറന്നുവെന്നും പാപ്പു പറഞ്ഞു.
പോലീസ് നടപടിയില്‍ വിശ്വാസമില്ല; സിബിഐ അന്വേഷണം വേണമെന്ന് ജിഷയുടെ പിതാവ്

Keywords:Kochi, Ernakulam, Kerala, Perumbavoor, Murder, Murder case, P.P. Thankachan, UDF, LDF, Assembly Election, CBI, Jisha, Jisha Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia