ജിഷാ വധം: കൊലയ്ക്കു കാരണം പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്, വീട്ടിലെത്തിയത് കത്തിയുമായി
Jun 18, 2016, 16:48 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 18.06.2016) ജിഷാ വധക്കേസില്‍ പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ജിഷയെ കൊലപ്പെടുത്തിയത് പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഷയെ ലൈംഗികമായി ആക്രമിക്കാന്‍ തന്നെയാണ് കയ്യില്‍ കത്തിയുമായി പ്രതി വീട്ടിലെത്തിയത്. 2016 ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചുമണിക്കായിരുന്നു കൊലപാതകം നടത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ കേരള പോലീസ് കാഞ്ചീപുരത്തുനിന്ന് പിടികൂടിയത്. ഇതോടെ കഴിഞ്ഞ ഒന്നരമാസമായി നടത്തുന്ന അന്വേഷണത്തിനാണ് തുമ്പുണ്ടായത്. കാഞ്ചീപുരത്ത് ഒരു കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി.
പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന അമീറുല്‍ കൊലപാതകത്തിനുശേഷം സ്വദേശമായ അസമിലെത്തുകയും പിന്നീട് കാഞ്ചിപുരത്തെത്തി ജോലിക്ക് ചേരുകയുമായിരുന്നു. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസ് കാഞ്ചീപുരത്തെത്തി പ്രതിയെ അറസ്റ്റു ചെയ്യുന്നത്.
അതിനിടെ കേരള പോലീസ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെത്തി തെളിവെടുപ്പു നടത്തി. കാഞ്ചീപുരം ശിങ്കിടിവാക്കത്ത് പ്രതി ജോലി ചെയ്തിരുന്ന കൊറിയന്‍ കമ്പനിയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് മൂന്നുമണിക്കൂറോളം നീണ്ടു നിന്നു. ഡോങ്‌സെങ് കമ്പനി എച്ച്ആര്‍ മാനേജരുടെ മൊഴിയും രേഖപ്പെടുത്തി.

Also Read:
വാടകയ്‌ക്കെടുക്കുന്ന കാര്‍ ചെറിയ വിലക്ക് മറിച്ചുവില്‍ക്കുന്നു; അറസ്റ്റിലായ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തില്‍ നിന്നും 10 കാറുകള്‍ കൂടി കണ്ടെടുത്തു
Keywords: Jisha Murder Case, Manager, Kanjipuram, Assam, Job, Kochi, Police, Remanded, Report, Phone call, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.