ADVERTISEMENT
പെരുമ്പാവൂര്‍: (www.kvartha.com 16.06.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയുടെ ഡി എന്‍ എ ഫലം സ്ഥരീകരിച്ചു. പ്രതിയായ ആസാം സ്വദേശിയായ യുവാവിനെ രണ്ടുദിവസം മുമ്പുതന്നെ പാലക്കാട്ടുനിന്നും പിടികൂടിയിരുന്നുവെങ്കിലും ഇതുസംബന്ധിച്ച ഒദ്യോഗിക സ്ഥരീകരണം ഉണ്ടായിരുന്നില്ല.
അമി ഉല്‍ ഇസ്‌ലാം എന്ന യുവാവാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഡിഎന്‍എ പരിശോധനാഫലം വന്നതോടെയാണ് പ്രതി ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. ജിഷയുടെ വസ്ത്രത്തിലും ശരീരത്തിലും ഉണ്ടായിരുന്ന കടിച്ച പാടില്‍ നിന്നും ഉമി നീര്‍ ലഭിച്ചിരുന്നു. ഇതിന്റെ ഡി എന്‍ എ ടെസ്റ്റും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതു രണ്ടും ആസാം സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ കൊലപാതകി ഇയാള്‍ തന്നെയെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
ജിഷയുടെ വീട്ടില്‍ നിന്നും പോലീസിന് ലഭിച്ച ചെരുപ്പില്‍ നിന്ന് ജിഷയുടെ രക്തക്കറ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. പരിശോധനാ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ വിലയിരുത്തിയശേഷം പ്രതിയുടെ പൂര്‍ണവിവരങ്ങള്‍ പോലീസ് പുറത്തുവിടും. കസ്റ്റഡിയിലായിട്ടുള്ള പ്രതിയുടെ നാല് സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
പിടിയിലായ ആസാം സ്വദേശി പെരുമ്പാവൂരില്‍ മുമ്പും ജോലിചെയ്തിട്ടുണ്ടായിരുന്നു. ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ചെരിപ്പ് വാങ്ങിയ കടക്കാരനും പ്രതിയെ തിരിച്ചറിഞ്ഞു. കടക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
അതേസമയം ജിഷാ കൊലക്കേസ് പ്രതിയെക്കുറിച്ച് എല്ലാ വിവരവും കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പ്രതിയെ പിടികൂടാനായത് പോലീസിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ജിഷാ വധക്കേസ് പ്രതിയെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞു. നേരത്തെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴിമ്പില്ലെന്നു തെളിഞ്ഞെന്നും ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു.

Also Read:
മീനാപ്പീസ് കടപ്പുറത്ത് മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് കത്തിച്ചു
Keywords: Jisha murder case: DNA test confirmed, Perumbavoor, Assam, Native, Police, Pinarayi vijayan, Chief Minister, Ramesh Chennithala, Thiruvananthapuram, Palakkad, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.