ജിഷ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്; കൊല്ലപ്പെടുന്നതിന് മുമ്പ് ജിഷക്ക് ലഹരി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 26.05.2016) പെരുമ്പാവൂര്‍ സ്വദേശിനിയും
നിയമ വിദ്യാര്‍ഥിനിയുമായ ജിഷ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊല്ലുന്നതിന്  മുമ്പ് ജിഷക്ക് ലഹരി നല്‍കിയിരുന്നതായി കാക്കനാട് രാസപരിശോധനാ ലാബിന്റെ റിപ്പോര്‍ട്ട്. ജിഷയെ പരിജയമുള്ള ആരെങ്കിലും ലഹരി നല്‍കിയതിന് ശേഷമാണ് കൊല ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്.

എന്നാല്‍ ലഹരി നല്‍കിയത് ജിഷ അറിഞ്ഞിരുന്നോ എന്നതിന് പോലീസ് വ്യക്തമായി ഉത്തരത്തില്‍ എത്തിയിട്ടില്ല. അതിനാല്‍ ജിഷയുടെ സഹപാഠികളെ ചോദ്യം ചെയ്യുന്നത്
ബുധനാഴ്ചയും തുടര്‍ന്നു. 

അതേസമയം ജിഷയുടെ വീട്ടിലേക്ക് ലഹരി പദാര്‍ഥം കൊണ്ടുവന്ന കവറുകളോ മദ്യക്കുപ്പികളോ പോലീസിന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.
ജിഷ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്; കൊല്ലപ്പെടുന്നതിന്  മുമ്പ് ജിഷക്ക് ലഹരി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

Keywords: Kochi, Ernakulam, Kerala, Murder, Perumbavoor, Murder case, Killed, Police, Jisha, Jisha Murder Case. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia