പ്രതിയുടെ മൊഴിയില്‍ വിശ്വാസ്യതയില്ല; അമീറുലിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ അപേക്ഷ നല്‍കും
Jun 18, 2016, 12:22 IST
കൊച്ചി: (www.kvartha.com 18.06.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത അസാം സ്വദേശി അമീറുല്‍ ഇസ്‌ലാമി(23) ന്റെ മൊഴിയില്‍ വ്യക്തതയില്ലെന്ന് പോലീസ്. നേരത്തെ സംഭവസമയത്ത് മദ്യപിച്ചിരുന്നുവെന്നും വെള്ളം ആവശ്യപ്പെട്ട് ജിഷയ്ക്ക് കുടിക്കാന്‍ മദ്യം നല്‍കിയെന്നും പ്രതി പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രതി മൊഴി മാറ്റിപ്പറയുകയാണ്. താന്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ജിഷയുടെ വീട്ടിലെത്തിയതെന്നുമാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. പ്രതിയുടെ മൊഴിമാറ്റം പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബില്‍ വച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി ആദ്യം നല്‍കിയ മൊഴികള്‍ മാറ്റിപ്പറഞ്ഞത്.
Keywords: Jisha murder case: Ameerul remanded, police to carry out identity parade soon, Kochi, Police, Ernakulam, Court, Woman, Friends, Case, Phone call, Kerala.

നേരത്തെ കുളിക്കടവില്‍ വെച്ച് ജിഷയുമായുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ജിഷയോടൊപ്പം കുളിക്കാന്‍ പോകാറുള്ള അയല്‍വാസികളായ സ്ത്രീകള്‍ അത് നിഷേധിച്ചിരുന്നു. കുളക്കടവില്‍ ഒരുതരത്തിലുള്ള തര്‍ക്കവും നടന്നിരുന്നില്ലെന്നായിരുന്നു സ്ത്രീകളുടെ മൊഴി.
ഇത്തരമൊരു ചെറിയ കാര്യത്തിന് ഇത്രയും ക്രൂരമായ കൃത്യം നടത്തേണ്ടതില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘവും. അതുകൊണ്ടുതന്നെ വിട്ടുപോയ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേ സമയം ക്വട്ടേഷന്‍ ഏറ്റെടുത്താണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന വാദവും പോലീസ് അംഗീകരിക്കുന്നില്ല.
മാത്രമല്ല കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായും പ്രതി മൊഴി നല്‍കിയിരുന്നു. ഇതില്‍ ഒരു ആയുധം മാത്രമാണ് പ്രതി താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇനി ഒന്നിലധികം ആയുധം കൊലപാതകത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ അവയും കണ്ടെത്തേണ്ടതുണ്ട്. കൊലയ്ക്ക് ശേഷം പ്രതി ഉപയോഗിച്ച് രക്തക്കറയുള്ള കറുത്ത ചെരുപ്പാണ് പ്രധാനമായും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
ജിഷ കൊല്ലപ്പെട്ട ദിവസം അന്യസംസ്ഥാനക്കാരനായ ഒരാള്‍ പുതിയ ചെരിപ്പുവാങ്ങാന്‍ കടയിലെത്തിയ വിവരം കഴിഞ്ഞ ദിവസമാണ് കടയുടമ അന്വേഷണ സംഘത്തിനു കൈമാറിയത്. നാട്ടുകാര്‍ക്ക് മുമ്പില്‍ ജിഷയുടെ രക്തം പുരണ്ട ചെരിപ്പ് പോലീസ് പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊല നടത്തി നാട് വിട്ടതിന് ശേഷവും പ്രതി ജിഷ വധത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ സുഹൃത്തുക്കളെ ഇടക്കിടെ ഫോണില്‍ വിളിച്ചിരുന്നു.സംശയം തോന്നിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നല്‍കിയ വിവരങ്ങളാണ് പ്രതിയെ പിടിക്കാന്‍ സഹായകമായത്.
അതേസമയം, ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പോലീസ് ശനിയാഴ്ച എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും. പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. സിജെഎം കോടതി ചുമതലപ്പെടുന്ന മജിസ്‌ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തുക. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകും തിരിച്ചറിയില്‍ പരേഡ് നടക്കുക. ഇതിനുശേഷമാകും മറ്റു തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക എന്നും വിവരമുണ്ട്.
അതേസമയം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയില്ല എന്ന കുറ്റം ചുമത്തി വാടകവീടിന്റെ ഉടമസ്ഥനെതിരെ കേസെടുക്കാനുള്ള സാധ്യതയില്ല. അഞ്ചു തവണ ചോദ്യം ചെയ്തിട്ടും അമീര്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നില്ല.

അതുകൊണ്ടുതന്നെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാത്തതെന്ന് പോലീസിനു ബോധ്യപ്പെട്ട സ്ഥിതിക്കാണ് ഇതേതുടര്‍ന്ന് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്.
Also Read:
പി ബി അബ്ദുര്‍ റസാഖ് പുതിയ കാര്‍ വാങ്ങി; നമ്പര്‍ 1000ല്‍ പിടിച്ച് എംഎല്‍എ, 89 വേണമെന്ന് അണികള്‍
Keywords: Jisha murder case: Ameerul remanded, police to carry out identity parade soon, Kochi, Police, Ernakulam, Court, Woman, Friends, Case, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.