ജിഷ വധക്കേസില്‍ പിടിയിലായ പ്രതിക്ക് രണ്ട് ഭാര്യമാരും രണ്ട് കുട്ടികളും
Jun 17, 2016, 10:21 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 17.06.2016) ജിഷ വധക്കേസില്‍ പിടിയിലായ അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന്(23) രണ്ട് ഭാര്യമാരും രണ്ടു കുട്ടികളുമുള്ളതായി പോലീസ്. ആദ്യ ഭാര്യ അസമിലും രണ്ടാം ഭാര്യ പെരുമ്പാവൂരിലുമാണ്. 38 വയസ്സാണ് അസമിലുളള ഭാര്യയുടെ പ്രായം.
ഇതില്‍ ഇയാള്‍ക്ക് ഒരു മകളും പെരുമ്പാവൂരിലെ ഭാര്യയില്‍ ഒരു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. സുഹൃത്തുക്കള്‍ മുഖാന്തിരം മൂന്ന് വര്‍ഷം മുമ്പാണ് അമീറുല്‍ ഇസ്‌ലാം കേരളത്തിലെത്തിയത്. പെരുമ്പാവൂരില്‍ കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്തു വരികയായിരുന്നു പ്രതി.
ജിഷയുടെ വീടിന് സമീപം ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ താമസമാരംഭിച്ചത്. ജിഷയുടെ വീടിന്റെ സമീപത്തെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ഇയാള്‍ ആദ്യമായി ജിഷയെ കണ്ടുമുട്ടിയത്. പിന്നീട് ഇടക്കിടെ കണ്ടിരുന്നെങ്കിലും ജിഷയുടെ വീട്ടില്‍ നിര്‍മാണ ജോലിക്ക് എത്തിയതോടെയാണ് ജിഷയുമായി അടുപ്പത്തിലായത്.

Keywords: Jisha, Jisha Murder case, Kochi, Ernakulam, Kerala, Perumbavoor, Murder, Murder case, Assam, Accused, Arrest, Wife, Children.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.