ജിഷാ വധം;അന്വേഷണം ആദ്യംമുതല്‍ തുടങ്ങുമെന്ന് എ ഡി ജി പി സന്ധ്യ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.05.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസ് ആദ്യം മുതല്‍ തുടങ്ങുമെന്ന് കേസന്വേഷണചുമതലയുള്ള എ ഡി ജി പി ബി സന്ധ്യ.

പുതിയ അന്വേഷണസംഘം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും നിലവില്‍ കേസ് അന്വേഷിച്ച സംഘവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്നും സന്ധ്യ അറിയിച്ചു. ജിഷ കൊലക്കേസ് പ്രതികളെ പിടികൂടാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും സന്ധ്യ പറഞ്ഞു. ദക്ഷിണ മേഖലാ എ ഡി ജി പിയായി ചുമതലയേറ്റശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.

കൊലപാതകം നടന്ന ജിഷയുടെ വീട് വെള്ളിയാഴ്ച ഉച്ചയോടെ സന്ദര്‍ശിക്കുന്നതോടൊപ്പം പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ മാതാവിനേയും സഹോദരിയെയും കൂടി സന്ധ്യ സന്ദര്‍ശിക്കുന്നുണ്ട്. പുതിയ അന്വേഷണ സംഘത്തിന്റെ യോഗം ആലുവ പോലീസ് ക്‌ളബ്ബില്‍ ചേരും.

നേരത്തെ യു ഡി എഫ് സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും യഥാര്‍ത്ഥ പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

അതിനിടെ ജിഷയുടെ പിതൃത്വം സംബന്ധിച്ചും വിവാദം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും സ്വത്ത് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ജിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നമാണ് പുതിയ ആരോപണം.
ജിഷാ വധം;അന്വേഷണം ആദ്യംമുതല്‍ തുടങ്ങുമെന്ന് എ ഡി ജി പി സന്ധ്യ


Also Read:
സുധാകരന്റെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസ്സും ലീഗും തുറന്ന പോരില്‍; ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാവി ആശങ്കയില്‍

Keywords:  Jisha murder: ADGP B Sandhya to head investigation team, Thiruvananthapuram, Treatment, hospital, UDF, LDF, Custody, Congress, Daughter, Allegation, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia