ജിഷ കേസ് പുതിയ വഴിത്തിരിവിലേക്ക്: മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ ജിഷയെ പിന്തുടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു
Jun 10, 2016, 12:42 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 10.06.2016) പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. സമീപത്തെ വളംവില്‍പ്പന കേന്ദ്രത്തിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. കൊല നടന്ന ദിവസം ഉച്ചക്ക് ഒന്നരമണിയോടെ ജിഷയും തൊട്ടു പിന്നാലെ മഞ്ഞ ഷര്‍ട്ടിട്ട യുവാവും വീട്ടിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എന്നാല്‍ പിന്നില്‍ നിന്നുള്ള ദൃശ്യങ്ങളായതിനാല്‍ യുവാവിന്റെ മുഖം വ്യക്തമല്ല. ഈ കേന്ദ്രത്തിലെ തന്നെ മറ്റൊരു ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇതില്‍ നിന്നും പ്രതിയുടെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട ദിവസം രാവിലെ ജിഷ ബസില്‍ കോതമംഗലത്തേക്ക് പോയിരുന്നുവെന്നും പുറത്തുനിന്നു ഭക്ഷണം കഴിച്ചുവെന്നും നേരത്തെ വിവരം ലഭിച്ചിരുന്നു.

ഈ അവസരങ്ങളിലൊക്കെ ജിഷയെ പിന്തുടര്‍ന്ന് മഞ്ഞ ഷര്‍ട്ടിട്ട വ്യക്തിയുമുണ്ടായിരുന്നു. ജിഷയെ കൊലപ്പെടുത്തിയത് മഞ്ഞ ഷര്‍ട്ടിട്ട ഒരാളാണെന്നുള്ള നിരവധി സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ഞ ഷര്‍ട്ടിട്ട വ്യക്തിയെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്.
കൊലപാതകം നടത്തിയതു ജിഷയുടെ അടുത്ത പരിചയക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണു അന്വേഷണ സംഘം എത്തിയിരിക്കുന്നത്. അതേസമയം, ജിഷയുടെ മൊബൈല്‍ ഫോണിലെ മൂന്നു പേരുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. ഇവര്‍ മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. എന്തിനു വേണ്ടിയാണ് ഇവരുടെ ചിത്രങ്ങള്‍ ജിഷ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതെന്നാണു പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുന്‍പു ചില സ്ഥല ഇടപാടു രേഖകള്‍ അന്വേഷിച്ച് ജിഷ, സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയിരുന്നുവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ, അന്വേഷണം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ ഗുണ്ടകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇടുക്കി കഞ്ഞിക്കുഴിയില്‍ പിടിയിലായ പെരുമ്പാവൂര്‍
സ്വദേശിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രവുമായി സാമ്യം തോന്നിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ ഒരുമാസമായി കഞ്ഞിക്കുഴിയിലുണ്ടെന്നുള്ള വിവരവും പോലീസിന് ലഭിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.
കൊലപാതകം നടത്തിയതു ജിഷയുടെ അടുത്ത പരിചയക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണു അന്വേഷണ സംഘം എത്തിയിരിക്കുന്നത്. അതേസമയം, ജിഷയുടെ മൊബൈല്‍ ഫോണിലെ മൂന്നു പേരുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. ഇവര്‍ മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. എന്തിനു വേണ്ടിയാണ് ഇവരുടെ ചിത്രങ്ങള്‍ ജിഷ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതെന്നാണു പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുന്‍പു ചില സ്ഥല ഇടപാടു രേഖകള്‍ അന്വേഷിച്ച് ജിഷ, സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയിരുന്നുവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ, അന്വേഷണം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ ഗുണ്ടകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇടുക്കി കഞ്ഞിക്കുഴിയില്‍ പിടിയിലായ പെരുമ്പാവൂര്‍
പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ ഒരുമാസമായി കഞ്ഞിക്കുഴിയിലുണ്ടെന്നുള്ള വിവരവും പോലീസിന് ലഭിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.
Also Read:
മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു
Keywords: Jisha,Kochi, House, Food, Killed, Police, Mobil Phone, Photo, Idukki, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.