SWISS-TOWER 24/07/2023

പോലീസ് നേരിട്ട് 'കഥകള്‍' പറയാത്തത് പിന്നീട് നിഷേധിക്കാന്‍; കൂട്ടു പ്രതികളെ പുറത്തുകൊണ്ടുവരാനുള്ള ആസൂത്രിത തന്ത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.06.2016) ജിഷ വധക്കേസിലെ പ്രതി പോലീസിനോടു പറഞ്ഞ കഥകള്‍ എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതൊക്കെ പോലീസ് മനപ്പൂര്‍വം പ്രചരിപ്പിച്ച കെട്ടുകഥകള്‍ എന്നും സൂചന. അറസ്റ്റിലായ അമീറുല്‍ ഇസ്്ലാമിനെ കൊലയില്‍ സഹായിച്ചവര്‍ ഇനിയും പുറത്തുണ്ടെന്നും കൊലയ്ക്ക് ഇടയാക്കിയ സാഹചര്യം വേറെയാണെന്നുമാണ് യഥാര്‍ത്ഥ വിവരമത്രേ.

എന്നാല്‍ അമീര്‍ മാത്രമാണു പ്രതി എന്നും കുളിക്കടവ് സംഭവമാണ് കൊലയ്ക്കു കാരണമെന്നും പ്രചരിക്കുന്നതോടെ ഇനിയും കുടുങ്ങിയിട്ടില്ലാത്ത കൂട്ടുപ്രതികള്‍ 'രക്ഷപ്പെട്ടല്ലോ' എന്ന ആശ്വാസത്തോടെ പുറത്തുവരും എന്ന് പോലീസ് കരുതുന്നു. അതോടെ അവരെ കുടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി നേരിട്ടു പറയാതെ മാധ്യമങ്ങള്‍ വഴി കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസ് പറയാത്തതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതുമായ കാര്യങ്ങള്‍ ഊഹാപോഹങ്ങളായും തെറ്റായ സ്രോതസുകളില്‍ നിന്നും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന് പിന്നീട് വെളിപ്പെടുത്താനാണ് പോലീസിന്റെ നീക്കം.

അറസ്റ്റിന്റെ പിറ്റേന്ന് എഡിജിപി ബി സന്ധ്യ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതും പോലീസിന്റെ ഔദ്യോഗിക ഭാഷ്യമായി തല്‍ക്കാലം ഒന്നും പുറത്തുവരേണ്ട എന്ന ഉന്നതതല തീരുമാനത്തിന്റെ ഭാഗമായിരുന്നു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് വൈകിപ്പിക്കുന്നതും കൂട്ടുപ്രതികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്.

അമീറുല്‍ ഇസ്ലാമോ മറ്റാരെങ്കിലുമോ നിസ്സാര വഴക്കിന്റെ പേരില്‍ നടത്തിയ കൊലപാതകമല്ല ഇതെന്നാണ് പോലീസ് കരുതുന്നത്. ഏതോ ക്വട്ടേഷന്‍ ഇതിന്റെ പിന്നുലുണ്ടാകാം. ആര്‍ക്കു വേണ്ടി എന്നതും അതിലെ ഗൂഡാലോചനയും പ്രധാനമാണ്. അത് പുറത്തുകൊണ്ടുവരാന്‍ ചില വളഞ്ഞ വഴികള്‍ സ്വീകരിക്കേണ്ടി വരും എന്നാണ് പോലീസിന്റെ നിലപാട്. മുഴുവന്‍ പ്രതികളും അറസ്റ്റിലാവുകയും യഥാര്‍ത്ഥ വിവരങ്ങള്‍ വ്യക്തമാവുകയും ചെയ്യുന്നതോടെ മാത്രമേ പോലീസ് ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്താന്‍ തയ്യാറാവുകയുള്ളു എന്നാണ് അറിയുന്നത്.

അതേസമയം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് ആദ്യഘട്ടത്തില്‍ ഇതിനേക്കുറിച്ച് അറിവില്ലായിരുന്നോ എന്ന സംശയമാണ് ബാക്കി. പോലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി എന്ന് മുഖ്യമന്ത്രി തിരക്കിട്ട് പറഞ്ഞതാണ് കാരണം. അറസ്റ്റുമായി ബന്ധപ്പെട്ട് പിന്നീട് എന്തെങ്കിലും പറയുന്നതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തു.

പോലീസ് നേരിട്ട് 'കഥകള്‍' പറയാത്തത് പിന്നീട് നിഷേധിക്കാന്‍; കൂട്ടു പ്രതികളെ പുറത്തുകൊണ്ടുവരാനുള്ള ആസൂത്രിത തന്ത്രം

Keywords:  Police, Murder, Case, Accused, Thiruvananthapuram, Perumbavoor, Arrested, CM, Pinarayi Vijayan, ADGP B Sandhya, Jisha Mureder Case, Ameerul Islam, Kerala.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia