വാര്‍ത്തയ്ക്ക് പിന്നാലെയുള്ള ആക്രാന്തം മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 17.06.2016) ജിഷയുടെ കൊലയാളിയെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ മിടുക്ക് അഭിനന്ദനാര്‍ഹമാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. പോലീസിന് പിന്നാലെ പായുന്ന മാധ്യമങ്ങള്‍ ജിഷ വധക്കേസില്‍ എടുത്ത നിലപാടിനെ കടുത്തഭാഷയിലാണ് കെ സുരേന്ദ്രന്‍ ഫേസ്ബു
ക്കിലൂടെ വിമര്‍ശിച്ചത്.

എന്തിനാണ് ഈ ആക്രാന്തമെന്ന അദ്ദേഹം ചോദിക്കുന്നു. പ്രതിയെ രണ്ടു ദിവസം മുന്‍പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീരശൂര പരാക്രമികളെപോലെ നടക്കുന്ന  മാധ്യമങ്ങള്‍ ആ വാര്‍ത്ത അറിഞ്ഞില്ലെന്ന കാര്യത്തില്‍ പോലീസിനു അഭിമാനിക്കാം. പണ്ട് സരിത സൂക്ഷിച്ച സി ഡി അന്വേഷിക്കാന്‍ പോയ സമയത്ത് ടെലിവിഷന്‍ ചാനലുകള്‍ കാണിച്ച അവിവേകമാണ് സി ഡി അവിടുന്നു മാറ്റാന്‍ കുറ്റവാളികള്‍ക്ക് സഹായമായത്.

ദയവായി ഈ വില കുറഞ്ഞ മത്സരം നിങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജിഷയുടെ കൊലയാളിയെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ മിടുക്ക് അഭിനന്ദനാര്‍ഹം. വളരെ ശാസ്ത്രീയമായ ഒരന്വേഷണരീതിയായിരുന്നു അത്. ഇവിടെ പറയാന്‍ പോകുന്ന വിഷയം അതല്ല. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ അങ്ങേയറ്റം അരോചകമായ ഒരവസ്ഥയാണ് പ്രേക്ഷകര്‍ക്കു നല്‍കുന്നത്.

എന്തോ വലിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ചാനലുകള്‍ നടത്തുന്നതുപോലെയാണ് വാര്‍ത്താവതാരകന്മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും അവകാശവാദം. '..ഇതാ പ്രതിയുമായി സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന്റെ ദൃശ്യം ഞങ്ങള്‍ക്കു ലഭ്യമായിരിക്കുന്നു. exclusive visuals..' എന്നൊക്കെ പറഞ്ഞ് പോലീസ് ജീപ്പിനു പിന്നാലെ ഓടുകയാണ് മാധ്യമപ്രവര്‍ത്തകര്‍.

 '..ഇതാ പാലിയേക്കര ടോള്‍ ഗേറ്റ് കഴിഞ്ഞു, അങ്കമാലി വിട്ടുകഴിഞ്ഞു..' എന്നും മറ്റും. എന്തിനാണ് ഈ ആക്രാന്തം? ജനങ്ങള്‍ ജിഷയുടെ കൊലയാളിയെ പിടിച്ച കാര്യവും അതാരാണെന്നും എന്തൊക്കെ അന്വേഷണമാണ് നടന്നതെന്നും മാത്രമേ അറിയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഞാന്‍ മനസ്സിലാക്കുന്നത് പ്രതിയെ രണ്ടു ദിവസം മുന്‍പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്.

വാര്‍ത്തയ്ക്ക് പിന്നാലെയുള്ള ആക്രാന്തം മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍
വീരശൂര പരാക്രമികളെപോലെ ഇപ്പോള്‍ നടക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തനം ആ വാര്‍ത്ത അറിഞ്ഞില്ലെന്ന കാര്യത്തില്‍ പോലീസിനു അഭിമാനിക്കാം. പണ്ട് സരിത സൂക്ഷിച്ച സി ഡി അന്വേഷിക്കാന്‍ പോയ സമയത്ത് ടെലിവിഷന്‍ ചാനലുകള്‍ കാണിച്ച അവിവേകമാണ് സി ഡി അവിടുന്നു മാറ്റാന്‍ കുറ്റവാളികള്‍ക്ക് സഹായമായത്. ദയവായി ഈ വിലകുറഞ്ഞ മത്സരം നിങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു.

Keywords: Malappuram, Kerala, Media, K.Sudhakaran, BJP, Leader, Perumbavoor, Murder case, Police, News Paper, Channel, News Channels, Jisha, Jisha Murder Case.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia