ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ സ്ഥാനമേറ്റു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31/01/2015) സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ സ്ഥാനമേറ്റു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഭരത്ഭൂഷണ് സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കി.

ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ സ്ഥാനമേറ്റുസെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു.വടകര എടോടിയില്‍ ജസ്റ്റിസ് കുഞ്ഞിരാമന്‍ വൈദ്യരുടെ മകനായ ഭരത്ഭൂഷണ്‍ 1979 ബാച്ചിലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

കോട്ടയത്തും പെരിന്തല്‍മണ്ണയിലും സബ്കളക്ടര്‍, മലപ്പുറം കളക്ടര്‍, വനം, ടൂറിസം വകുപ്പുകളുടെ സെക്രട്ടറി, കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords Che if secretary, Kerala State, Appointment, Barth Bhooshan, Jiji Thomson, Appointed, Chief Secretary
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia