Stolen | 'ജാര്‍ഖണ്ഡിലേക്ക് മൃതദേഹവുമായി പോയ മലയാളികളുടെ മൊബൈല്‍ ഫോണ്‍ ആംബുലന്‍സിന്റെ ഗ്ലാസ് ഇളക്കിമാറ്റി കവര്‍ന്നു'; സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സഹായം ലഭിച്ചില്ലെന്ന് ആരോപണം
Dec 4, 2022, 14:30 IST
തിരുവനന്തപുരം: (www.kvartha.com) ജാര്‍ഖണ്ഡിലേക്ക് മൃതദേഹവുമായി പോയ മലയാളികളുടെ മൊബൈല്‍ ഫോണ്‍ ആംബുലന്‍സിന്റെ ഗ്ലാസ് ഇളക്കിമാറ്റി കവര്‍ന്നതായി പരാതി. തിരുവനന്തപുരത്തെ രഞ്ജിത്ത് ആംബുലന്‍സ് സര്‍വീസിലെ ആംബുലന്‍സിലെ ഡ്രൈവറായ സുജിത്തിന്റെ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സഹായം ലഭിച്ചില്ലെന്നും യുവാവ് ആരോപിച്ചു.
ശനിയാഴ്ച രാത്രി വെസ്റ്റ് ബെന്‍ഗാളിലെ മാള്‍ഡയിലെ ഫറൂക്കി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് ഫോണ്‍ നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഈ സമയം, വാഹനത്തില്‍ മനു, സുജിത്ത് എന്നീ ഡ്രൈവര്‍മാരാണ് ഉണ്ടായിരുന്നത്.
രാത്രി പെട്രോള്‍ പമ്പിന് സമീപം വാഹനം ഒതുക്കി മനു പിന്‍വശത്തെ ക്യാബിനിലും വാഹനത്തിന്റെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ട് സുജിത്ത് മുന്‍ വശത്തെ ക്യബിനിലും വിശ്രമിക്കുകയായിരുന്നുവെന്നും രാവിലെ ഉറക്കം എഴുന്നേറ്റു നോക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ കവര്‍ച ചെയ്തത് ശ്രദ്ധയില്‍പെട്ടതെന്നും പരാതിയില്‍ പറയുന്നു.
മൊബൈല്‍ ഫോണ്‍ ഡ്രൈവര്‍ ക്യാബിനിലെ ഡാഷ് ബോര്‍ഡിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും മുന്‍വശത്തെ വാതിലില്‍ ഉള്ള പകുതി ഗ്ലാസ് ഇളക്കി മാറ്റിയാണ് മൊബൈല്‍ കവര്‍ന്നതെന്നും പേഴ്‌സ് ഡാഷ് ബോര്‍ഡില്‍ പൂട്ടി സൂക്ഷിച്ചിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ലെന്നും യുവാവ് പറഞ്ഞു. പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് മതിയായ സഹായം ലഭിക്കാതെ വന്നതോടെ ആംബുലന്‍സ് സംഘം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
ഇവിടങ്ങളില്‍ വച്ച് വാഹനങ്ങളില്‍ നിന്ന് എന്‍ജിന്‍ ഓയില്‍, ഇന്ധനം, ടയറുകള്‍ ഉള്‍പെടെ സാധനങ്ങള്‍ മോഷണം പോകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞതായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.
Keywords: News,Kerala,State,Ambulance,theft,Mobile Phone,Complaint,Police,police-station, Jharkhand: Malayalee's Mobile phone stolen from ambulance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.