മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി; മന്ത്രി വിവാദത്തില്‍
Jul 22, 2015, 14:24 IST
കൊഡര്‍മ: (www.kvartha.com 22.07.2015) മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തിയ സംഭവം വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് ആണ് വിവാദത്തിലായത്. കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുമ്പ് മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാലയിടുകയായിരുന്നു.
ഹിന്ദു വിശ്വാസപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയില്‍ മാല ചാര്‍ത്തരുതെന്നാണ് നിയമം. മരിച്ചവരുടെ ഫോട്ടോയിലാണ് ആദരസൂചകമായി മാല ചാര്‍ത്തുന്നത്. സംഭവം വിവാദമായതോടെ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രത്തില്‍ മാല ചാര്‍ത്താന്‍ പാടില്ലെന്ന വിവരം സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിക്ക് അറിയാന്‍ പാടില്ലേ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.
ബി.ജെ.പി എം.എല്‍.എ മനീഷ് ജെയ്‌സ്‌വാളിന്റേയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റേയും മറ്റ് നിരവധി വ്യക്തികളുടേയും മുന്നിലാണ് സംഭവം നടന്നത്. എന്നാല്‍ തങ്ങള്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്ന കാര്യം അവിടെ ഉണ്ടായിരുന്നവര്‍ക്കാര്‍ക്കും മനസിലായില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
അതേസമയം സ്‌കൂളുകളിലും മറ്റും വലിയ നേതാക്കളുടെ ചിത്രം വയ്ക്കാറുണ്ടെന്നും അതില്‍ മാലചാര്‍ത്തുന്നത് അവരോടുള്ള ആദരസൂചകമായാണെന്നും നീര യാദവ് പ്രതികരിച്ചു. എന്നാല്‍ കലാം മഹാനായ ശാസ്ത്രജ്ഞനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തുന്നതില്‍ തെറ്റില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

Keywords: Kochi, Police, Arrest, Couples, Complaint, Office, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.