Gold | 'സ്വർണാഭരണങ്ങളിൽ ജ്വലറികളുടെ പേര് പതിക്കണം'; ആവശ്യവുമായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍

 


കൊച്ചി: (www.kvartha.com) ബി ഐ എസ് കെയർ ആപിൽ നിന്നും നിർമാതാവിന്റെ പേര് ഒഴിവാക്കിയത് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അവസാന വിൽപനക്കാരനായ ജ്വലറിയുടെ പേര് ആഭരണത്തിൽ ഉൾപെടുത്തണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികൾ ആവശ്യപ്പെട്ടു.

Gold | 'സ്വർണാഭരണങ്ങളിൽ ജ്വലറികളുടെ പേര് പതിക്കണം'; ആവശ്യവുമായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍


നിർമാതാവ്, ഹോൾസെയിലർ, റീടെയിലർ എന്നിവരുടെ പേര് എച് യു ഐ ഡി (HUID) യിൽ ഇതുവരെ കാണാമായിരുന്നു. ഇതുകൊണ്ടുള്ള ദൂഷ്യങ്ങൾ ഒഴിവാക്കി അവസാന പോയിന്റിലെ വിൽപനക്കാരന്റെ പേരുകൾ ആഭരണങ്ങളിൽ കാണണമെന്ന ആവശ്യം നിരാകരിച്ച്, ഒന്നും ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ വന്ന് ചെന്നിട്ടുള്ളത്. അവസാന വിൽപനക്കാരന്റെ പേര് ആഭരണങ്ങളിൽ കാണണമെന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ, ജെനറൽ സെക്രടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.

Keywords: Gold, Kerala News, Malayalam News, AKGSMA, HUID, Silver, Merchants, Jewellery, Retail, Jewellery's name to be stamped on gold jewelery, Demands Gold and Silver Merchants Association.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia