Petition | 'അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല'; ജസ്നയെ കാണാതായ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ കോടതിയില്‍ ഹര്‍ജിയുമായി പിതാവ്
Mar 15, 2024, 16:57 IST
തിരുവനന്തപുരം: (KVATHRA) ജസ്‌ന തിരോധാന കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ കോടതിയില്‍ ഹര്‍ജിയുമായി പിതാവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തിലെ വീഴ്ച ചൂടികാട്ടി സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പിതാവ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
മകളെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല. ജസ്‌നയ്ക്ക് അമിതമായി ആര്‍ത്തവ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്‌ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് ഉന്നയിക്കുന്നു.
രക്തം പുരണ്ട വസ്ത്രം ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും കാണാതായ ശേഷം വന്ന ഫോണ്‍കോളുകളും സിബിഐ അന്വേഷിച്ചില്ലെന്നും പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നു. മകള്‍ എന്‍എസ്എസ് കാംപില്‍ പങ്കെടുത്തതും പരിശോധിച്ചില്ല. ഹോസ്റ്റലില്‍ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം, പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐയുടെ റിപോര്‍ട്. താല്‍ക്കാലിമായി അന്വേഷണം അവസാനിപ്പിച്ച് നല്‍കിയ ഈ റിപോര്‍ട് ചോദ്യം ചെയ്താണ് ജസ്‌നയുടെ അച്ഛന്‍ ജയിംസ് തര്‍ക്ക ഹര്‍ജി നല്‍കിയത്.
അതിനിടെ, ജസ്‌നയുടെ നാട്ടുകാരനും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ജസ്‌ന തിരോധാനത്തില്‍ ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്നും സി ബി ഐ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
അതേസമയം, സുതാര്യമായ അന്വേഷണം നടന്നപ്പോള്‍ എന്തുകൊണ്ട് സിബിഐയെ സമീപിച്ച് തെളിവുകള്‍ നല്‍കിയില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി ചോദിച്ചു. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കും.
Keywords: News, Kerala, Kerala-News, Malayalam-News, Jesna, Missing Case, Petition, Against, CBI Investigation, Father, Police, CBI Report, Rejected, Court, Jesna Missing Case: Petition against CBI Investigation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.