കോവളം ബീചിനെ കയ്യടക്കി കടൽ ചൊറികൾ; തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ സഞ്ചാരികൾക്കും പ്രദേശവാസികള്‍ക്കും തലവേദനയാവുന്നു
Sep 27, 2021, 19:39 IST
തിരുവനന്തപുരം: (www.kvartha.com 27.09.2021) കോവളം ബീചില്‍ കടൽ ചൊറികൾ നിറയുന്നു. ജെലി ഫിഷുകള്‍ എന്നറിയപ്പെടുന്ന കടൽ ചൊറികൾ തീരത്തടിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സഞ്ചാരികൾക്കും പ്രദേശവാസികള്‍ക്കും തലവേദനയായ സ്ഥിതിയാണ്.
ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് നൂറുകണക്കിന് ജെലി ഫിഷുകളാണ് വന്നടിയുന്നത്.
എന്നാൽ ഇവയെ കുഴിച്ച് മൂടാനുള്ള ശുചികരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കാണുന്നില്ല.
മുൻവർഷങ്ങളിൽ ആഗസ്റ്റ് മാസത്തോടെ കടൽ ചൊറികൾ തീരത്തേക്ക് വരുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ ഇവയുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികൾ പറയുന്നു. കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ചൊറിയുടെ വരവ് ദിവസങ്ങൾ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല.

ഇതിനോടകം തന്നെ ടൺ കണക്കിന് കടൽ ചൊറികളെയാണ് ശുചീകരണ തൊഴിലാളികള്‍ ബീചിന് സമീപത്ത് കുഴിച്ച് മൂടിയത്. എങ്കിലും ഉൾക്കടലിൽ നിന്നുള്ള വരവ് മാറ്റമില്ലാതെ തുടരുകയാണ്. മണലിൽ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Jelly fish in Kovalam beach.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.