പോലീസ് ജീപ്പ് മോഷ്ടിച്ചു മുങ്ങിയ പ്രതി 26 വര്‍ഷത്തിനു ശേഷം പിടിയില്‍

 


ADVERTISEMENT

കോട്ടയം:(www.kvartha.com 16/02/2018) പോലീസ് ജീപ്പ് മോഷ്ടിച്ചു മുങ്ങിയ പ്രതി 26 വര്‍ഷത്തിനു ശേഷം പിടിയില്‍. തിരുവഞ്ചൂര്‍ കുമ്പളപ്പറമ്പില്‍ ഷൈജുവിനെ (52)യാണു ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് പിടികൂടിയത്. 1992 ല്‍ കഞ്ഞിക്കുഴിയില്‍ നിന്ന് വിജിലന്‍സിന്റെ ജീപ്പ് മോഷ്ടിച്ച കേസിലെ നാലു പ്രതികളിലൊരാളാണ് ഷൈജു. മറ്റു മൂന്നു പ്രതികളും നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ഷൈജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്നു വിവിധ സ്ഥലങ്ങളിലായി വ്യാജപ്പേരിലും മേല്‍വിലാസത്തിലും താമസിച്ചു വരികയായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു. ഇയാള്‍ കണ്ണൂരിലുള്ളതായി ജില്ലാ പോലീസ് മേധാവി മുഹമദ് റഫീഖിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി സഖറിയാ മാത്യു, ഈസ്റ്റ് സി ഐ സാജു വര്‍ഗീസ്, എസ് ഐ ടി ജെ റെനീഷ്, ജൂണിയര്‍ എസ് ഐ ദീപു, ഷാഡോ പോലീസ് അംഗങ്ങളായ എ എസ് ഐമാരായ ഐ സജികുമാര്‍, ഷിബുക്കുട്ടന്‍, അജിത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

പോലീസ് ജീപ്പ് മോഷ്ടിച്ചു മുങ്ങിയ പ്രതി 26 വര്‍ഷത്തിനു ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, theft, Accused, Police, Vigilance, Accused,   Police jeep theft accused arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia