SWISS-TOWER 24/07/2023

ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് മറിഞ്ഞ് ഒരാളെ കാണാതായി

 


ADVERTISEMENT

നെടുങ്കണ്ടം: (www.kvartha.com 2.10.2015)കല്ലാര്‍ പുഴയിലേയ്ക്ക് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ഒരാള്‍ പരുക്കുകളോടെ രക്ഷപെട്ടു. കല്ലാര്‍ ചെരുവിളപുത്തന്‍ വീട്ടില്‍ സി.ബി സുരേന്ദ്രന്‍ (കൊച്ചുകുട്ടന്‍ 38) നെയാണ് കാണാതായത്. ഇയാള്‍കൊപ്പം ഉണ്ടായിരുന്ന കല്ലാര്‍ പുത്തന്‍പുരയ്ക്കല്‍ അനീഷ് (32) ആണ് പരുക്കുകളോടെ രക്ഷപെട്ടത്.

ഇയാളെ നെടുങ്കണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചില്‍പടിയില്‍ നിന്നും കല്ലാറിലേയ്ക്ക് വരികയായിരുന്ന ജീപ്പ് സെന്റ് തോമസ് ദേവാലയത്തിന് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിയ്ക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കല്ലാര്‍ പുഴയിലെ അഞ്ചടിയോളം വെള്ളത്തില്‍ പൂര്‍ണ്ണമായും ജീപ്പ് മുങ്ങി താഴുകയായിരുന്നു.

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം നടന്നത്. കൊച്ചുകുട്ടനാണ് വണ്ടി ഓടിച്ചിരുന്നത്. ടാറിംഗ് ജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ വെള്ളത്തില്‍ നിന്നും കരയ്ക്കുകയറിയ അനീഷ് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര മണിക്കൂറുകളോളം പണിപെട്ട് നാട്ടുകാര്‍ ജീപ്പ് ഉയര്‍ത്തിയെങ്കിലും കൊച്ചുകുട്ടനെ കണ്ടെത്താനായില്ല.

ജെസിബി, ക്രെയിന്‍ തുടങ്ങിയവയും സ്ഥലത്തെത്തിയിരുന്നെങ്കിലും നാട്ടുകാരാണ് ജീപ്പ്
കരയ്‌ക്കെത്തിച്ചത്. കട്ടപ്പനയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. അപകടം നടന്ന സ്ഥലം മുതല്‍ ഏകദേശം 250 മീറ്റര്‍ അകലെ ടണല്‍ മുഖം വരെ നാട്ടുകാര്‍  വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ ആളെ കണ്ടെത്താനായില്ല. നെടുങ്കണ്ടം പോലീസ് കേസെടുത്തു.

ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് മറിഞ്ഞ് ഒരാളെ കാണാതായി


Also Read:
വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

Keywords:  Missing, Accident, Injured, hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia