ആശുപത്രിയിലേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു
Jan 14, 2020, 19:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 14/01/2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലായിരുന്ന രോഗിയെയും കൊണ്ട് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. ചിറവക്കില്‍ നടന്ന അപകടത്തില്‍ രോഗി തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നടുവില്‍ മണ്ടളത്തെ നടുപ്പുരയില്‍ റെജി (46) ആണ് മരിച്ചത്. റെജിയുടെ ബന്ധു സുനിലിനെ (30) തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം നടന്നത്. കരള്‍ രോഗിയായ റെജിക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന് ജീപ്പില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ റെജിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ലതയാണ് മരിച്ച റെജിയുടെ ഭാര്യ. മക്കള്‍: റിജന്‍സ്, റിന്‍സി. സഹോദരങ്ങള്‍: ബിജു, പിവി, സാലി, ലൂസി, മിനി.
Keywords: Kerala, Kannur, News, Accident, Accidental Death, Medical College, Patient, Jeep accident; 1 dies

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.