കോണ്‍ഗ്രസും മുസ്ലിംലീഗും വോട്ട് മറിച്ചു: ജെ.ഡി.യു

 


ADVERTISEMENT

മുഹമ്മദ് നബിയെ കുറിച്ച് മോശമായി മാതൃഭൂമിയില്‍ വന്ന ലേഖനവും തിരിച്ചടിയായി

കോഴിക്കോട്: (www.kvartha.com 02.06.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഇടതുപക്ഷത്തിനും ബി.ജെ.പിക്കും വോട്ട് മറിച്ചതായി ജെ.ഡി.യു.

സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എം.പിയുടെ വസതിയില്‍ നടന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സഹസംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് കോണ്‍ഗ്രസിനും ലീഗിനുമെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരേയും കടുത്ത വിമര്‍ശനം ഉണ്ടായതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എം.പി വീരേന്ദ്രകുമാറും സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജും ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസും രാജിക്കൊരുങ്ങി.

ഏഴു സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി എല്ലായിടത്തും തോറ്റു. ഘടകകക്ഷികളുടെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും വോട്ടുകള്‍ മറിച്ചതായി ജില്ലാ പ്രസിഡന്റുമാര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസും മുസ്ലിംലീഗും വോട്ട് മറിച്ചു: ജെ.ഡി.യുമുഹമ്മദ് നബിയെ പരാമര്‍ശിച്ച് വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന പത്രത്തില്‍ വന്ന ലേഖനവും മുസ്ലിം സമുദായത്തിന്റെ വോട്ടു നഷ്ടപ്പെടാന്‍ ഇടയാക്കിയതായും വിലയിരുത്തി.

കല്‍പ്പറ്റയില്‍ ശ്രേയാംസ് കുമാറിന്റെ തോല്‍വിക്കു കാരണവും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടാണെന്നു യോഗം വിലയിരുത്തി. ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിച്ച നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്കും സി.പി.എമ്മിനുമായി വീതിച്ചുനല്‍കി.

ജെ.ഡി.യു. സ്ഥാനാര്‍ഥി ചാരുപാറ രവിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 22,000 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ ജെ.ഡി.യു സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ളയ്ക്ക് 13,000 വോട്ടുകളാണ് ലഭിച്ചത്. അണികളെ പറയുന്നിടത്ത് പിടിച്ചുനിര്‍ത്താന്‍ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും കഴിഞ്ഞില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

Keywords:Kozhikode, Kerala, Prophet, Mathrubhumi, Muslim, Muslim-youth-League, Congress, Assembly Election, Election-2016, JDU, MP Veeradra Kumar.









Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia