JDS | 'ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്ന് പോകാനാകില്ല'; എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതില്‍ ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം
Oct 1, 2023, 16:15 IST
തിരുവനന്തപുരം: (KVARTHA) എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതില്‍ വിമര്‍ശനവുമായി ജെഡിഎസ് കേരളഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. പാര്‍ടി അധ്യക്ഷന്‍ എച് ഡി ദേവഗൗഡയെ അതൃപ്തി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കേരള ഘടകത്തിന്റെ വികാരം ദേവഗൗഡ ഉള്‍ക്കൊണ്ടതായും മാത്യു ടി തോമസ് പറഞ്ഞു.
2006ലും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ജെഡിഎസ്. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്‍ക്കുകയായിരുന്നു. അതേ നിലപാട് തന്നെ ഇത്തവണയും തുടരുമെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത്. ഈ മാസം ഏഴിനു ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എച് ഡി കുമാരസ്വാമി ഡെല്‍ഹിയിലെത്തി കണ്ടതിന് പിന്നാലെയാണ് ജെഡിഎസിനെ എന്‍ഡിഎയിലേയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ സ്വാഗതം ചെയ്തത്. ഇതേത്തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ടികളും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ് സഖ്യ ചര്‍ചകള്‍ക്ക് മുന്‍കൈയെടുത്തത്.

Keywords: JDS Kerala against alliance with NDA, Thiruvananthapuram, News, JDS Kerala, Politics, NDA, Criticism, Deva Gauda, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.