ചിറ്റിലപ്പിള്ളിയുടെ 5 ലക്ഷം 'താലോല'ത്തിലേക്ക്: ജസീറ സമരം പിന്‍വലിച്ചു

 


കൊച്ചി: വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരായ സമരം ജസീറ പിന്‍വലിച്ചു. പാലാരിവട്ടം സ്‌റ്റേഷനില്‍ ചിറ്റിലപ്പിള്ളിക്കെതിരെ നല്‍കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്. ജസീറയ്ക്ക് പണം നല്‍കില്ലെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞ സാഹചര്യത്തിലാണ് ജസീറയുടെ പിന്മാറ്റം.

ഒന്നുകില്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ പണം  നല്‍കില്ലെന്ന് പരസ്യമായി പറയണം എന്ന നിലപാടെടുത്തിരിക്കുകയായിരുന്നു ജസീറ. എന്നാല്‍ ജസീറയ്ക്ക് പണം നല്‍കില്ലെന്നും പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ  സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ താലോലം പദ്ധതിക്ക് നല്‍കുമെന്നും ചിറ്റിലപ്പിള്ളി അറിയിക്കുകയായിരുന്നു.  18 വയസില്‍ താഴെയുള്ള രോഗികളായ കുട്ടികളുടെ ചികിത്സാ പദ്ധതിയാണു താലോലം. ചിറ്റിലപ്പിള്ളി തുക നല്‍കില്ലെന്ന് പ്രഖ്യാപിച്ചതോടെ സമരത്തില്‍ നിന്നും പിന്‍മാറാന്‍ ജസീറ തീരുമാനിക്കുകയായിരുന്നു.

മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ സമരം നടത്തിയ ജസീറയ്ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. പാരിതോഷികം സ്വീകരിക്കാനായി ജനുവരി 24ന് എത്താന്‍ ചിറ്റിലപ്പിള്ളിയുടെ ഓഫീസില്‍ നിന്നും ജസീറയ്ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ജസീറ അന്നു വരാന്‍ തയ്യാറായിരുന്നില്ല.

ക്ലിഫ് ഹൗസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ധീരമായി നേരിട്ട വീട്ടമ്മയായ സന്ധ്യയ്ക്കും ചിറ്റിപ്പിള്ളി പ്രഖ്യാപിച്ചിരുന്ന അഞ്ചു ലക്ഷം രൂപ അന്നുതന്നെയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ആ ചടങ്ങില്‍ ജസീറ എത്താത്തതിനെ തുടര്‍ന്ന് തുക പിന്‍വലിക്കുകയാണെന്ന് ഓഫീസ് അറിയിച്ചു.

എന്നാല്‍ പരസ്യമായി  പ്രഖ്യാപിച്ച തുക രഹസ്യമായി പിന്‍വലിക്കുന്നത് ശരിയല്ലെന്ന് ജസീറ പറഞ്ഞതിനെ തുടര്‍ന്ന് തുക മക്കളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാമെന്ന വ്യവസ്ഥയില്‍ ചിറ്റിലപ്പിള്ളി എത്തിച്ചേരുകയായിരുന്നു. എന്നാല്‍ തനിക്ക് തരാമെന്ന് പറഞ്ഞ തുക തനിക്ക് തന്നെ തരികയോ അല്ലെങ്കില്‍ സമ്മാനം നല്‍കാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസീറ സമരം ആരംഭിച്ചു.

ഡെല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ചിറ്റിലപ്പിള്ളിയുടെ വീടിന് മുന്നില്‍ ജസീറ സമരം ആരംഭിച്ചത്. മക്കള്‍ക്കൊപ്പം എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ജസീറ പാലാരിവട്ടത്തുള്ള ചിറ്റിലപ്പിള്ളിയുടെ വീടിന് മുമ്പിലെത്തി സമരം നടത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സമരം പാലാരിവട്ടം സ്‌റ്റേഷന് മുന്നിലേക്ക്  മാറ്റുകയായിരുന്നു.

 ഇതേതുടര്‍ന്ന് സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ചിറ്റിലപ്പള്ളി
ആരോപിച്ചതിനെ തുടര്‍ന്ന്  ജസീറ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ചിറ്റിലപ്പിള്ളിക്കെതിരെ പരാതി നല്‍കുകയായിരുന്നു.

ചിറ്റിലപ്പിള്ളിയുടെ 5 ലക്ഷം 'താലോല'ത്തിലേക്ക്: ജസീറ സമരം പിന്‍വലിച്ചു എന്നാല്‍ പരാതി സ്വീകരിക്കാന്‍  പോലീസ്  തയ്യാറാകാത്തതിനെ തുടര്‍ന്ന് ജസീറ സമരം സ്‌റ്റേഷന് മുന്നില്‍ മാറ്റുകയായിരുന്നു.  പണം നല്‍കില്ലെന്ന് ചിറ്റിലപ്പിള്ളി  പ്രഖ്യാപിച്ചതോടെയാണ്  ജസീറ സമരം പിന്‍വലിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വാഹനങ്ങളില്‍ ചെറുതായി നമ്പര്‍ പ്രദര്‍ശിപ്പിച്ചാല്‍ പിടികൂടും

Keywords: Jazeera withdraws strike against Chittilappilly, Kochi, Police Station, Complaint, Compensation, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia