Jayasurya | ജയസൂര്യ പറഞ്ഞതിലെ നെല്ലും പതിരും മുറത്തില്‍ തന്നെ; മൂളിപ്പായുന്നത് സൈബര്‍ വെട്ടുകിളികള്‍
Aug 31, 2023, 11:42 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) രണ്ടുമന്ത്രിമാരെ വേദിയിലിരുത്തി ചലചിത്ര നടന്‍ ജയസൂര്യ അഴിച്ചുവിട്ട വിമര്‍ശനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സിപിഎം സൈബര്‍ പോരാളികള്‍ കടന്നാക്രമണം തുടങ്ങി. ജയസൂര്യ പറഞ്ഞതിന്റെ നെല്ലും പതിരുമല്ല പതിവുപോലെ ചര്‍ച്ചയാകുന്നത്. ജയസൂര്യ സംഘപരിവാറാണോയെന്നു പൊളിച്ചു നോക്കുകയാണ് സൈബര്‍ ഇടതുലോകം. എന്നാല്‍ മാന്യമായി കര്‍ഷകര്‍ക്കു വേണ്ടി ജയസൂര്യ പൊതുവേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പകരം വ്യക്തിഗത ആക്ഷേപങ്ങളിലൂടെ ഒരു ചലച്ചിത്രതാരത്തെ സോഷ്യല്‍മീഡിയ ബുള്ളിങിലൂടെ വിറപ്പിക്കുകയെന്ന പതിവു ശൈലിയാണ് ഇവിടെയുമെടുക്കുന്നത്. അച്ചു ഉമ്മനു ശേഷം നടന്‍ ജയസൂര്യയെന്ന വ്യത്യാസം മാത്രമേ ഇവിടെയുളളൂ.
കേരളത്തില്‍ കൃഷിയെന്ന പേരില്‍ ഗൗരവകരമായി ഒന്നും നടക്കുന്നില്ലെന്നതും നടക്കുന്നത് വെറും കോമാളിത്തരങ്ങളും സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കലുമാണെന്ന് ഏതുകൊച്ചുകുട്ടിക്ക് പോലും നോക്കിയാല്‍ അറിയാം. അല്ലെങ്കില്‍ വയനാട്ടില്‍ കര്‍ഷക ആത്മഹത്യയുണ്ടാവില്ലല്ലോ, കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ കാര്യവും സംഭരണവുമൊക്ക സ്ഥിരം മാധ്യമവാര്‍ത്തകളിലൊതുങ്ങാറാണ് പതിവ്. ചിങ്ങം ഒന്നിന് നടക്കുന്ന ചില കൊട്ടിക്കലാശങ്ങളല്ലാതെ സര്‍കാരിന്റെ കര്‍ഷക സ്‌നേഹം യഥാര്‍ഥത്തില്‍ പാടത്ത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. യഥാര്‍ഥ കര്‍ഷകര്‍ക്ക് പകരം പ്രച്ഛന്ന കര്‍ഷകരെയും പാര്‍ട് ടൈം കൃഷിക്കാരെയും കടലാസ് പദ്ധതികളും കൊണ്ടുളള ഗിമ്മിക്കാണ് ഇവിടെ നടക്കുന്നത്. ഇതു ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെയാണ് സൈബര്‍ ലോകത്തെ ഉറഞ്ഞുതുളളല്‍.
കാവിയടിക്കുന്നതാരെ?
ജയസൂര്യയോട് നെല്ലിന്റെ സംഭരണ വില ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് സംഘപരിവാര്‍ അനുഭാവിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇനിയിപ്പോള്‍ ജയസൂര്യയുടെ കാവിനിറത്തിനായുളള നെട്ടോട്ടമാണ്. ഇതിനിടെ ജയസൂര്യ സ്വാര്‍ഥനാണെന്ന് വരുത്തി തീര്‍ക്കാനുളള അണിയറനീക്കങ്ങളും സജീവമാണ്. തന്റെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണു നടന്‍ നന്മ മരം ചമഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇടതു അനുഭാവികള്‍ പറയുന്നത്. രാജ്യത്ത് കലാപങ്ങളും കൂട്ടക്കൊലകളും കര്‍ഷക സമരവും എന്തിന് ഗുസ്തി താരങ്ങളുടെ സമരം പോലും വന്നുപോയിട്ടും അന്നൊന്നും പ്രതികരിക്കാത്ത നടന്‍ എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു വ്യാജ പരാമര്‍ശം നടത്തിയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
മൂവീ സ്ട്രീറ്റ് അടക്കമുള്ള സിനിമാ ഗ്രൂപ്പുകളില്‍ ഇതേ സംബന്ധിച്ച് ഇടത് അനുകൂലികളായ പലരും കുറിപ്പുകളും മറ്റും പങ്കുവെച്ചിട്ടുണ്ട്. ജയസൂര്യയുടെ കത്തനാര്‍ സിനിമയുടെ ഗ്ലിമ്ബസ് വീഡിയോ വ്യാഴാഴ്ച റിലീസ് ആവാനിരിക്കെ അതിന് കൂടുതല്‍ പ്രമോഷന്‍ കിട്ടാനാണ് നടന്‍ ഇത്തരത്തില്‍ ഒരു വ്യാജ പരാമര്‍ശം ഉന്നയിച്ചതെന്ന കണ്ടുപിടിത്തമാണ് ഇടതു സൈബര്‍ സഖാക്കള്‍ നടത്തിയിരിക്കുന്നത്.
റോഡില്‍ തൊട്ടപ്പോള്‍ പൊളളി
ജയസൂര്യയുടെ അവസാന രാഷ്ട്രീയ വിമര്‍ശനം റോഡുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുന്‍പ് നടത്തിയതാണ്. ശേഷം കണ്ട വിമര്‍ശനങ്ങള്‍ ഈ ആഴ്ചകളില്‍ വന്ന ഗണപതി വിഷയവും കര്‍ഷകരുടെ വിഷയവുമാണ്. 2021ലാണ് മേല്‍ പറഞ്ഞ അവസാന രാഷ്ട്രീയ വിമര്‍ശനം. മന്ത്രി റിയാസിനെ വേദിയിലിരുത്തിയാണ് റോഡിനെതിരെ ആഞ്ഞടിച്ചത്. കൊച്ചിയിലെ റോഡുകളില്‍ താന്‍ വ്യക്തിപരമായി മുന്‍കൈയെടുത്തു കുഴികള്‍ അടച്ചതിന് ജയസൂര്യക്കെതിരെ കേസെടുക്കുകയും കായലോരത്തെ റിസോര്‍ട്ടിന്റെ കൈയേറ്റം കണ്ടെത്തുകയുമായിരുന്നു സര്‍ക്കാര്‍.
അന്ന് ആ വിമര്‍ശനം നടക്കുന്ന ദിവസങ്ങളില്‍ രാജ്യത്ത് കര്‍ഷകരുടെ ഐതിഹാസികമായ സമരം നടക്കുകയാണെന്നും ജയസൂര്യ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നും അനങ്ങിയില്ലെന്നാണ് വിമര്‍ശനം. പ്രതികരിക്കുമ്പോള്‍ എല്ലാത്തിനുമെതിരെ പ്രതികരിക്കണമെന്ന പൊതുന്യായമാണ് ഇവിടെ ഉയര്‍ത്തുന്നത്. ഇടതുസഹയാത്രികരായ ബുദ്ധിജീവികളും ചലച്ചിത്ര നടന്‍മാരും എല്ലാത്തിനുമെതിരെ പ്രതികരിക്കാറുണ്ടോയെന്ന ചോദ്യം ജയസൂര്യയ്ക്ക് ബാധകമല്ലെന്നാണ് ഇവര്‍ പറയാതെ പറയുന്നത്.
എല്ലാത്തിനുമെതിരെ പ്രതികരിക്കണോ?
സോഷ്യല്‍ മീഡിയയില്‍ ജയസൂര്യയ്‌ക്കെതിരെ ഉയരുന്നവിമര്‍ശനങ്ങളിലൊന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിക്കുന്നുവെന്നാണ്. ഇതിന്റെ ഉദാഹരണമായാണ് കര്‍ഷക സമരത്തെ ചൂണ്ടിക്കാട്ടുന്നത്. ഒരുവര്‍ഷവും നാലു മാസവും രണ്ടു ദിവസം നീണ്ട സമരത്തില്‍ എഴുനൂറോളം കര്‍ഷകരാണ് ആകെ കൊല്ലപ്പെട്ടത്. അസുഖ ബാധിതരായവര്‍ അതില്‍ കൂടുതലുണ്ട്. കുട്ടികളും സ്ത്രീകളും യുവാക്കാളും വൃദ്ധരും തെരുവില്‍ മഴയും വെയിലും മഞ്ഞും കൊണ്ട് ഒന്നര വര്‍ഷക്കാലം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബില്ലിനെതിരെ സമരം ചെയ്യുമ്പോള്‍ കാണാത്ത ജയസൂര്യക്ക് റോഡുകാണാം റോഡിലെ കുഴികള്‍ കാണാം. ജയസൂര്യ രാഷ്ട്രീയം പറയുന്നതില്‍ കുറ്റമൊന്നുമില്ല. എന്നാല്‍ ആ രാഷ്ട്രീയം സംശയകരമാണെന്നാണ് ഇടതു അനുകൂലികള്‍ക്ക് പറയുന്നത്.
പരിവാറിലേക്ക് പരവതാനിയോ?
ജയസൂര്യയുടെ റോഡ് വിമര്‍ശനത്തിന് ശേഷം ഇന്നലെ വരെ രണ്ടു വര്‍ഷത്തിനിടെ സംഘപരിവാര്‍ രാജ്യത്ത് നടത്തിയ മുസ്ലീം ദളിത് ക്രിസ്ത്യന്‍ വംശഹത്യകളോ ഭരണകൂട ഭീകരതയോ കണ്ട് മനുഷ്യരുടെ പക്ഷം നില്‍ക്കാന്‍ മനസലിവില്ലാത്ത ജയസൂര്യയുടെ രാഷ്ട്രീയത്തെ തങ്ങള്‍ സംശയിക്കുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് ഇടതുകേന്ദ്രങ്ങള്‍ നല്‍കുന്നത്. സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ക്കു ശേഷം ജയസൂര്യയും പരിവാര്‍ പാളയത്തിലേക്ക് പോകുമെന്ന ആശങ്ക ഇതില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
യുവനടന്‍മാരില്‍ ഏറെ ആരാധകരുളളള താരങ്ങളിലൊരാളാണ് ജയസൂര്യ. അതുകൊണ്ടു തന്നെ പുതുപ്പളളി തിരഞ്ഞെടുപ്പിനു മുന്‍പായി തന്നെ ഈവിഷയത്തില്‍ സമാവയത്തിന് ശ്രമിക്കുവാനും ഉന്നയിച്ച വിഷയങ്ങളിലെ വസ്തുതകള്‍ നടന്‍ ജയസൂര്യയെ ബോധ്യപ്പെടുത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ വ്യക്തിഗതമായി സൈബര്‍ പോരാളികള്‍ ജയസൂര്യയ്‌ക്കെതിരെ നടത്തുന്ന സോഷ്യല്‍ മീഡിയ ബുളളിങ് സമവായ സാധ്യതകളെ ഇല്ലാതാക്കുമെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
Keywords: News, Kannur, Kerala, Social Media, Netizens, CPM, Jayasurya, Cyber Wing, Politics, Jayasurya's statement became controversial.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.