ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ഷുക്കൂര്‍ വധകേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പോലീസ് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരല്ലാതെ മറ്റാരേയും ഭരണ സിരാകേന്ദ്രത്തിലേക്ക് കടത്തി വിടുന്നില്ല. നഗരത്തില്‍ പോലീസിന്റെ സ്ട്രൈക്ക് ഫോഴ്സും ജലപീരങ്കിയും തോക്കുകള്‍ ഘടിപ്പിച്ച വാഹനങ്ങളും സായുധ പോലീസും റോന്ത് ചുറ്റുന്നുണ്ട്. 12 മണിയോടെ സിറ്റി ബസ് സര്‍വ്വീസ് നിലച്ചു. ടാക്സി വാഹനങ്ങളുടെ ഓട്ടവും കുറഞ്ഞിട്ടുണ്ട്.
അറസ്റ്റ് കണ്ണൂരിലാണെങ്കിലും സംസ്ഥാനത്താകെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുമെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തലസ്ഥാന നഗരിയെ പോലീസ് വലയത്തിലാക്കിയത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിന് നേര്‍ക്കും കല്ലേറുണ്ടായി. കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്ത് ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Keywords: Thiruvananthapuram, Kerala, Arrest, P. Jayarajan, Secretariat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.