ജയരാജന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയരാജന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ(എം) നേതാവ് പി.ജയരാജന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നു ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് ജയരാജന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് എസ്.എസ്.സതീശചന്ദ്രനാണ് പരിഗണിച്ചത്. ജയരാജന്റെ ജാമ്യാപേക്ഷ ഷുക്കൂര്‍ വധക്കേസില്‍ ടി.വി.രാജേഷ് എം.എല്‍.എ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം പരിഗണിക്കും.

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും കേസന്വേഷണം നിഷ്പക്ഷമല്ലെന്നും ചൂിക്കാട്ടിയാണു ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്. ഷുക്കൂര്‍ വധക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവും ജാമ്യാപേക്ഷയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൊലപാതകത്തിനു പ്രേരണ നല്‍കിയെന്ന പോലിസിന്റെ ആരോപണം നിലനില്‍ക്കുന്നതല്ലെന്നും പി.ജയരാജന്റെ ജാമ്യാപേക്ഷ സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ കോടതിയെ ബോധിപ്പിച്ചു.

ടി.പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനം പട്ടുവം അരിയിലെ മുസ്ലീംലീഗു പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പ്രതികാരമെന്നോണമാണ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ലീഗുകാരുടെ ആക്രമണത്താല്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടവേ, സി.പി.ഐ(എം) പ്രവര്‍ത്തകര്‍ തിരിച്ചടിക്കു ആസൂത്രണം ചെയ്യുന്നതു കേട്ടിട്ടും തടഞ്ഞില്ലെന്ന കാരണത്താല്‍ ഐ.പി.സി 118 -ാം വകുപ്പനുസരിച്ചാണ് സി.പി.ഐ.(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റ് ചെയ്തത്. ടി.വി.രാജേഷ് എം.എല്‍.എ.യും അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരി്ച്ചുകൊണ്ടിരിക്കുകയാണെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആഗസ്റ്റ് ഒന്നിന് ജയരാജനെ അറസ്റ്റ് ചെയ്തു.

Keywords:  P. Jayarajan, Shukkur murder case, Bail, Remanded, Central Jail, Kannur, Kochi, Court, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia