ഷുക്കൂര്‍­വ­ധം: ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി ശ­നി­യാഴ്ച

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷുക്കൂര്‍­വ­ധം: ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി ശ­നി­യാഴ്ച
കണ്ണൂര്‍: ഷു­ക്കൂര്‍വധക്കേസില്‍ അറസ്റ്റിലായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷയില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോട­തി ശ­നി­യാഴ്ച വിധി പറയും. മജിസ്‌ട്രേ­റ്റ് മുജീബ് റഹ്മാന്‍ മുമ്പാ­കെ വെ­ള്ളി­യാഴ്ച വാദം പൂര്‍ത്തിയായി. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്­റ്റ് ന­ടത്തിയതെന്നും അഡ്വ. ബി.പി. ശശീന്ദ്രന്‍ മുഖേന നല്‍കിയ ജാമ്യാപേ­ക്ഷ­യി­ലുണ്ട്.

കൊലപാതകത്തിനുള്ള ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചു വച്ചതി­ന് ഇ­ന്ത്യന്‍ ശി­ക്ഷാ നിയമം 118 പ്രകാരമാണു ജയരാജനെതിരെ കേ­സെ­ടു­ത്തി­ട്ടു­ള്ളത്. കൊലക്കേസ് വിചാരണ ചെയ്യേണ്ട സെഷന്‍സ് കോടതിക്കു തന്നെ ജാമ്യാപേക്ഷയിലും തീരുമാനമെടുക്കാമെങ്കിലും മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരെ ഹൈക്കോടതിയെ സമീ­പി­ക്കാ­നാ­ണ് ജ­യ­രാജ­ന്റെ നീക്കം.

Keywords: Kerala, Kannur, P. Jayarajan, Shukoor case, Court, Malayalam News, CPM.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia