ജയരാജന്‍ ചോദിക്കുന്നു.,താന്‍ പുഴുവാണെന്ന് പറഞ്ഞ ജഡ്ജിക്ക് ആരു ശിക്ഷ വിധിക്കും

 


തിരുവനന്തപുരം:(www.kvartha.com 21/02/2015)   ശുംഭന്‍ പ്രയോഗത്തെത്തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന സിപിഎം നേതാവ് ജയരാജന് ചോദിക്കാനുള്ളത് ഇതാണ്. ശുംഭന്‍ എന്ന പരാമര്‍ശം നടത്തിയ താന്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടു. എന്നാല്‍, തന്നെ പുഴു എന്നു വിളിച്ച ജഡ്ജിയെ ആരു ശിക്ഷിക്കും?

ജയരാജന്‍ ചോദിക്കുന്നു.,താന്‍ പുഴുവാണെന്ന് പറഞ്ഞ ജഡ്ജിക്ക് ആരു ശിക്ഷ വിധിക്കും
 ശുംഭന്‍ പരാമര്‍ശത്തിന്റെ പേരില്‍ ജയില്‍വാസത്തിനുശേഷം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വിട്ട അദ്ദേഹം കടുത്ത ഭാഷയിലാണ് കോടതിക്കെതിരേ പരാമര്‍ശം നടത്തിയത്. പക്ഷപാതപരമായിട്ടുള്ള നിലപാടായിരുന്നു ശുംഭന്‍ പരാമര്‍ശത്തിന്റെ പേരില്‍ കോടതി സ്വീകരിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള വമ്പന്‍മാരുടെ പേരുവിവരങ്ങളടങ്ങിയ പാറ്റൂര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലാണ് ലോകായുക്ത തള്ളിയത്. ഈ നിലപാട് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് സെന്‍ട്രല്‍ ജയിലിനു മുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ ജയരാജന്‍ പറഞ്ഞു.

ജഡ്ജിമാര്‍ തിണ്ണനിരങ്ങികളാണെന്നു പറഞ്ഞവര്‍ക്കെതിരെ ഒരു നടപടിയുമില്ല. കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ശിക്ഷ അനുഭവിക്കേണ്ടിവന്നത്. കോടതികള്‍ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകള്‍ തിരുത്തണം. കോടതിയലക്ഷ്യകേസില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയ അദ്ദേഹം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പുറത്തിറങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia